വനിതാ ഹോസ്‌റ്റലിന് മുന്നിൽ സ്വയം ഭോഗം ചെയ്‌ത യുവാവിന്റെ വീഡിയോ പെൺകുട്ടി ഫേസ്ബുക്കിലിട്ടു
July 12, 2018, 10:00 pm
ഗുവഹട്ടി: വനിതാ ഹോസ്‌റ്റലിന് മുന്നിൽ സ്വയം ഭോഗം ചെയ്‌ത യുവാവിന്റെ വീഡിയോ പെൺകുട്ടി ഫേസ്ബുക്കിലിട്ടു. ആസാമിലെ ഗുവഹട്ടിയിലാണ് സംഭവം. ഹോസ്‌റ്റലിനടുത്തുള്ള ഓട്ടോ മൊബൈൽ ഷോറൂമിൽ സുരക്ഷാ ജീവനക്കാരനായി ജോലി നോക്കുന്ന യുവാവാണ് ഞരമ്പു രോഗിയെന്ന് കണ്ടെത്തിയിട്ടുണ്ട്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

എല്ലാ ദിവസവും രാവിലെ യുവാവിന്റെ ശല്യം പതിവായതോടെയാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഇടേണ്ടിവന്നതെന്ന് പെൺകുട്ടി വ്യക്തമാക്കി. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരും പരാതി നൽകിയിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ ഹിരൺ നാഥ് അറിയിച്ചു. പരാതി ലഭിക്കുന്ന പക്ഷം യുവാവിനെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ