ഹനീഫിന്റെ 'മിഖായേൽ' ആകാൻ നിവിൻ
July 12, 2018, 11:03 pm
അബ്രഹാമിന്റെ സന്തതികൾക്ക് ശേഷം ഹനീഫ് അദേനിയൊരുക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകനെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ തന്നെ പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറ പ്രവർത്തകർ. 'മിഖായേൽ' എന്നാണ് നിവിൻ-ഹനീഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിന്റെ പേര്.



മമ്മൂട്ടി ചിത്രങ്ങളായ ഗ്രേറ്റ് ഫാദറിനും അബ്രഹാമിന്റെ സന്തതികൾക്കും ശേഷമാണ് നിവിനെ നായകനാക്കി ഹനീഫ് മിഖായേലുമായി എത്തുന്നത്. ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ഫാമിലി ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ബിഗ്‌ബ‌ഡ്‌ജറ്റ് ചിത്രമാണ് മിഖായേൽ എന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ ഭൂരിഭാഗം ഭാഗവും വിദേശത്തായിരിക്കും ചിത്രീകരിക്കുക. അഫ്രിക്കൻ രാജ്യങ്ങളിലാകും ചിത്രീകരണം നടക്കുന്നത്.

റോഷൻ ആൻഡ്രൂസിന്റെ 'കായംകുളം കൊച്ചുണ്ണി'യാണ് നിവിൻ പോളിയുടേതായി ഉടൻ പ്രദർശനത്തിനെത്തുന്ന ചിത്രം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ