സഞ്ജയ് ദത്തിനെ മഹാനായി ചിത്രീകരിച്ചു, 'സഞ്ജു' സിനിമയ്‌ക്കെതിരെ ആർ.എസ്.എസ്
July 12, 2018, 11:08 pm
മുംബയ്:മുംബയ് സ്‌ഫോടനക്കേസിൽ ജയിൽശിക്ഷ അനുഭവിച്ച ബോളിവുഡ് നടൻ സഞ്ജയ് ദത്തിനെ മഹാനായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് സഞ്ജു സിനിമയുടെ സംവിധായകൻ രാജ്‌കുമാർ ഹിരാനിക്കെതിരെ ആർ.എസ്.എസ് രംഗത്തെത്തി. സംഘടനയുടെ മുഖപ്രസംഗമായ പാഞ്ചജന്യത്തിലാണ് സംവിധായകനെതിരെ രൂക്ഷവിമർശനമുള്ളത്. സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന സിനിമ ബോക്‌സ് ഓഫീസിൽ തകർത്തോടുന്നതിനിടെയാണ് ആർ.എസ്.എസിന്റെ വിമർശനം. ജൂൺ 29ന് തിയേറ്ററുകളിലെത്തിയ സിനിമ ഇതിനോടകം തന്നെ 200 കോടിയിലേറെ കളക്‌ഷൻ നേടിയതായാണ് റിപ്പോർട്ട്.

രാജ്യത്തെ യുവാക്കളെ സ്വാധീനിക്കുന്ന വിധത്തിൽ ഒരു കാര്യവും ചെയ്യാത്തയാളാണ് സഞ്ജയ് ദത്ത്. ഇത്തരമൊരാളെക്കുറിച്ച് സിനിമ ചെയ്യുന്നതിന് മുമ്പ് സംവിധായകൻ രണ്ട് വട്ടം ചിന്തിക്കണമായിരുന്നു. സാമ്പത്തിക ലാഭം ഉണ്ടാക്കണമെന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് സഞ്ജയ് ദത്തിനെ സിനിമയിൽ മഹാനായി ചിത്രീകരിച്ചിരിക്കുന്നത്. 1993ൽ മുംബയിൽ നടന്ന ബോംബ് സ്‌ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും അത് മറച്ചുവച്ചയാളാണ് സഞ്ജയ് ദത്ത്. മാത്രവുമല്ല വീട്ടിൽ മാരകായുധങ്ങൾ സൂക്ഷിച്ചതിന് ജയിൽശിക്ഷ അനുഭവിച്ചയാളാണ് താരം. മുംബയിലെ അധോലോകത്തെക്കുറിച്ച് സിനിമകളെടുക്കുന്നത് നല്ല പ്രവണതയല്ലെന്നും മാസികയിലെ കവർ സ്‌റ്റോറിയിൽ തുടരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ