അഭിമന്യുവിന്റെ പിതാവിനെയും അദ്ധ്യാപികയെയും അപമാനിച്ച എസ്.ഡി.പി.ഐക്കാരനെതിരെ കേസ്
July 12, 2018, 11:23 pm
കാസർകോട്: എറണാകുളം മഹാരാജാസ് കോളേജിൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ പിതാവിനെയും മഹാരാജാസിലെ അദ്ധ്യാപികയെയും അപമാനിക്കുന്ന തരത്തിൽ ചിത്രങ്ങൾ മോർഫ് ചെയ്‌ത് ഫേസ്ബുക്കിൽ പ്രചരിപ്പിച്ച എസ്.ഡി.പി.ഐ പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. കാസർകോട് മുട്ടത്തൊടിയിലെ ബഷീറിനെതിരെയാണ് വിദ്യാനഗർ പൊലീസ് കേസെടുത്തത്.

അഭിമന്യുവിന്റെ വീട്ടിലെത്തിയ അദ്ധ്യാപികയോട് സങ്കടം വിവരിക്കുന്ന മനോഹരന്റെ ഫോട്ടോയ്‌ക്കൊപ്പം അശ്ലീലച്ചുവയോടെ കമന്റ് ചേർത്താണ് ബഷീർ ഫേസ്ബുക്കിൽ പോസ്‌റ്റിട്ടത്. ഇത് സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ കാസർകോട് ബ്ലോക്ക് സെക്രട്ടറി സുഭാഷ് പാടി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലാണ് നടപടി.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ