ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം, ചരിത്രമെഴുതി ഹിമ ദാസ്
July 12, 2018, 11:34 pm
ന്യൂഡൽഹി: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ 400 മീറ്റർ ഇനത്തിൽ സ്വർണ മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ താരം ഹിമ ദാസ് ചരിത്രമെഴുതി. ഇതാദ്യമായാണ് ചാമ്പ്യൻഷിപ്പിൽ ഒരു ഇന്ത്യൻ താരം സ്വർണ മെഡൽ സ്വന്തമാക്കുന്നത്. 51.46 സെക്കൻഡിൽ ഫിനിഷ് ചെയ്‌താണ് 18 വയസുകാരിയായ താരം റെക്കാഡ് നേട്ടം സ്വന്തമാക്കിയത്. റൊമാനിയയുടെ ആൻഡ്രിയ മിക്‌ലോസ് രണ്ടും അമേരിക്കയുടെ ടെയ്ലർ മാൻസർ മൂന്നാമതും ഫിനിഷ് ചെയ്‌തു.

ആദ്യ റൗണ്ടിലെ ഹീറ്റ്‌സിൽ 52.25 സെക്കൻഡിൽ ഫിനിഷ് ചെയ്‌ത ഹിമ ദാസ് പിന്നീട് സെമി ഫൈനലിലും മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ആസാമിൽ നിന്നുള്ള താരമാണ് ഹിമ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ