ബ്ര​​​സീ​​​ലി​​​ന്റെ ച​​​ക്ക​​​ര​​​മു​​​ത്തി​​​നെ സി​​​നി​​​മേ​​​ലെ​​​ടു​​​ത്തു
July 13, 2018, 12:29 am
കൊ​ച്ചി: ഫു​ട്ബാൾ ലോ​ക​ക​പ്പിൽ ബ്ര​സീൽ തോ​റ്ര​പ്പോൾ ത​ന്നെ ക​ളി​യാ​ക്കാ​നെ​ത്തിയ ചേ​ട്ടൻ​മാ​രോ​ട് ച​ങ്ക് ത​കർ​ന്ന് ക​ര​ഞ്ഞും ക​യർ​ത്തും പ്ര​തി​രോ​ധി​ച്ച കു​ഞ്ഞാ​രാ​ധ​ക​നെ സി​നി​മേ​ലെ​ടു​ത്തു. ചി​ന്തു​വെ​ന്ന് വി​ളി​ക്കു​ന്ന ഒ​ന്നാം ക്ലാ​സു​കാ​രൻ എ​വിൻ ഡേ​വി​സെ​ന്ന കു​ഞ്ഞു​മി​ടു​ക്ക​നാ​ണ് ക​ഥ​യി​ലെ നാ​യ​കൻ. എ​റ​ണാ​കു​ളം പു​ത്തൻ​വേ​ലി​ക്കര കു​ത്തി​യ​റോ​ഡ് സ്വ​ദേ​ശി ഡേ​വി​സി​ന്റെ​യും സി​നി​യു​ടെ​യും മ​ക​നാ​ണ് എ​വിൻ.

ബ്ര​സീ​ലി​നെ​പ്പ​റ്റി ഇ​നി നീ ഒ​ര​ക്ഷ​രം പ​റ​ഞ്ഞാൽ... എ​ന്നൊ​ക്കെ പ​റ​ഞ്ഞ് ത​ന്നെ ക​ളി​യാ​ക്കാ​നെ​ത്തി​യ​വ​രെ കു​ഞ്ഞി​ക്കൈ​വി​രൽ ചൂ​ണ്ടി നേ​രി​ടു​ന്ന ചി​ന്തു​വി​ന്റെ വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം സാ​മൂ​ഹ്യ മാ​ദ്ധ്യ​മ​ങ്ങ​ളിൽ വൈ​റ​ലാ​യി​രു​ന്നു.
ക​ളി​യാ​ക്കാ​നെ​ത്തി​യ​വ​രിൽ ഒ​രാൾ ത​ന്നെ​യാ​ണ് അ​വ​ന്റെ ക​ര​ച്ചി​ലും പ​റ​ച്ചി​ലും മൊ​ബൈൽ കാ​മ​റ​യിൽ പ​കർ​ത്തി വാ​ട്സ് ആ​പ്പിൽ പോ​സ്റ്റ് ചെ​യ്ത​ത്. ഈ വീ​ഡി​യോ ക​ണ്ട സം​വി​ധാ​യ​കൻ അ​നീ​ഷ് ഉ​പാ​സന ഇ​വ​നെ​യൊ​ന്ന് ത​പ്പി​യെ​ടു​ത്തു ത​രാ​മോ?

പു​തിയ ചി​ത്ര​മായ '​മ​ധു​ര​ക്കി​നാ​വ് '​ലേ​ക്കാ​ണെ​ന്നു പ​റ​ഞ്ഞ് ഫേ​സ്ബു​ക്കിൽ പോ​സ്റ്റി​ട്ട​തോ​ടെ ആ കു​ട്ടി ആ​രാ​ധ​ക​ന് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ലി​ലാ​യി മ​ല​യാ​ള​ക്ക​ര​യാ​കെ. തു​ടർ​ന്ന് സാ​മൂ​ഹ്യ മാ​ദ്ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ത​ന്നെ അ​നീ​ഷ് ചി​ന്തു​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. '​അ​വൻ മി​ടു​ക്ക​നാ. സി​നി​മ​യിൽ പ്ര​ധാ​ന്യ​മു​ള്ള വേ​ഷ​ത്തി​ലേ​ക്കാ​ണ് ആ​വ​ശ്യം.' അ​നീ​ഷ് കേ​ര​ള​കൗ​മു​ദി​യോ​ട് പ​റ​ഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ