കുൽദീപിന്റെ ചിറകേറി ആദ്യ ഏകദിനം ഇന്ത്യയ്‌ക്ക്
July 13, 2018, 1:23 am
നോട്ടിംഗ്‌ഹാം: കുൽദീപ് യാദവിന്റെ പന്തുകൾക്ക് മുന്നിൽ അടിയറവ് പറഞ്ഞ ഇംഗ്ളണ്ടിനെ രോഹിത് ശർമ്മയുടെ ഉശിരൻ പ്രകടനം കൂടി നേരിടാനുള്ള കരുത്തുണ്ടായിരുന്നില്ല. സെഞ്ചുറിനേട്ടവുമായി രോഹിത് കളം നിറഞ്ഞതോടെ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ഇന്ത്യ എട്ടു വിക്കറ്റിന് തകർത്തു. 10 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റെടുത്ത കുൽദീപ് ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചു. കുൽദീപിന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് പ്രകടനമാണിത്.

ക്യാപ്‌ടൻ വിരാട് കോഹ്‌‌ലി 75 റൺസ് നേടി. രണ്ടാം വിക്കറ്റിൽ രോഹിത്– കോഹ്‌‌ലി സഖ്യം 168 റൺസ് ചേർത്തു. ഓപ്പണർ ശിഖർ ധവാൻ 27 പന്തിൽ 40 റൺസെടുത്തു പുറത്തായി. ബട്‌ലർ (53), ബെൻ സ്റ്റോക്‌സ് (50) എന്നിവരാണ് ഇംഗ്ലണ്ടിന്റെ പ്രധാന സ്‌കോറർമാർ.

സ്‌കോർ ഇംഗ്ലണ്ട് 49.5 ഓവറിൽ 268നു പുറത്ത്, ഇന്ത്യ 40.1 ഓവറിൽ 2–269. ജയത്തോടെ മൂന്നു കളികളുടെ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (1–0).
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ