'ഇരുപത്തിയൊന്നാം നൂറ്റാണ്ടു'മായി പ്രണവ്
July 9, 2018, 2:21 pm
മോഹൻലാലിനെ 'സൂപ്പർ സ്‌റ്റാർ മോഹൻലാലാ'ക്കി മാറ്റിയ ചിത്രങ്ങളിലൊന്നാണ് 1987ൽ ഇറങ്ങിയ ഇരുപതാം നൂറ്റാണ്ട്. സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തിന്റെ തേരിലേറി മലയാള സിനിമയുടെ താരസിംഹാസനം തന്റേതാക്കി മാറ്റുകയായിരുന്നു ലാൽ. ഇപ്പോഴിതാ 31 വർഷങ്ങൾക്ക് ശേഷം 'ഇരുപത്തിയൊന്നാം നൂറ്റാണ്ട്' എന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. അരുൺഗോപി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലെ നായകൻ ഏവരും പ്രതീക്ഷിക്കുന്നതു പോലെ തന്നെ പ്രണവ് മോഹൻലാൽ തന്നെയാണ്.

മോഹൻലാൽ തന്റെ ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്‌റ്റർ പുറത്തു വിട്ടത്. ടോമിച്ചൻ മുളകുപാടാണ് ചിത്രം നിർമ്മിക്കുന്നത്. ഇരുപതാം നൂറ്റാണ്ട് പറഞ്ഞത് സാഗർ ഏലിയാസ് ജാക്കിയെന്ന അധോലോക നായകന്റെ കഥയായിരുന്നെങ്കിൽ അത്തരത്തിലൊരു ചിത്രമല്ല പ്രണവ് ചിത്രമെന്ന് പോസ്‌റ്ററിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ സൂപ്പർ ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌നാണ് ചിത്രത്തിന്റെ സംഘട്ടനം നിർവഹിക്കുന്നത് എന്നതു കൊണ്ടു തന്നെ അക്കാര്യത്തിൽ പ്രണവിന്റെ ആരാധകർക്ക് സംശയം വേണ്ടേ വേണ്ട.

അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. സംഗീതം ഗോപി സുന്ദറും എഡിറ്റിംഗ് വിവേക് ഹർഷനുമാണ് നിർവഹിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ