ചിമ്പുവിന്റെ നായികയായി ജാൻവി തമിഴിലേക്ക്
July 9, 2018, 2:00 pm
ആദ്യ ചിത്രം റിലീസാകുന്നതിനു മുൻപു തന്നെ തെന്നിന്ത്യൻ സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് ജാൻവി കപൂർ. തമിഴ് ചിത്രത്തിലൂടെയാണ് ജാൻവി സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയുടെ ഭാഗമാകുന്നത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിമ്പുവിന്റെ നായികയായാണ് ജാൻവി എത്തുക. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ജാൻവിയുടെ ആദ്യ ബോളിവുഡ് ചിത്രം ധഡക് ജൂലായ് 20ന് തിയേറ്ററുകളിലെത്തും. ഷാഹിദ് കപൂറിന്റെ അനുജൻ ഇഷാൻ ഖട്ടർ നായകനാകുന്ന ചിത്രം ഒരു പ്രണയ കഥയാണ് പറയുന്നത്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ