പേരമ്പിന്റെ ഫസ്‌റ്റ് ലുക്ക് പ്രൊമോ എത്തി, മമ്മൂട്ടിക്ക് അഭിനന്ദന പ്രവാഹം
July 9, 2018, 3:44 pm
മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്‌ത തമിഴ് ചിത്രമാണ് 'പേരമ്പ്'. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പ്രൊമോയ്‌ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമാ മേഖലയിൽ നിന്നും നിരവധി പേരാണ് മമ്മൂട്ടിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയത്.

'ഈ ചിത്രം കണ്ടു കഴിഞ്ഞ് എത്രയോ ദിവസം അതെന്റെ മനസിൽ തന്നെ തങ്ങി നിന്നു. മമ്മൂട്ടി സാറിന്റെ അഭിനയത്തിലുള്ള മാസ്റ്റർ ക്ലാസ് ആണ് ഈ ചിത്രം. അദ്ദേഹത്തിനും ടീമിനും ആശംസകൾ'- നടൻ സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചു.

'അവിശ്വസനീയം, റാമിന്റെ ഈ ചിത്രം. 'പേരമ്പി'നെ പുതിയ മാനങ്ങളിൽ എത്തിച്ചിരിക്കുന്നു മമ്മൂട്ടി' എന്നാണ് കാമറാമാൻ പി.സി.ശ്രീറാമിന്റെ വരികൾ.സ്പാസ്‌റ്റിക്ക് ആയ മകളുടെ അച്ഛന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. അമുദവൻ എന്നാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ദേശീയ പുരസ്‌കാര ജേതാവായ റാമാണ് ചിത്രത്തിന്റെ സംവിധായകൻ. യുവൻ ശങ്കർരാജയാണ് സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്. ചിത്രം മലയാളത്തിലും റിലീസ് ചെയ്യപ്പെടും എന്നാണ് അറിയാൻ കഴിയുന്നത്.

അഞ്ജലി അമീർ, സാധന, സമുദ്രക്കനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ജൂലായ് 15ന് ചിത്രം തിയേറ്ററുകളിലെത്തും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ