മധുബാലയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്
July 9, 2018, 5:51 pm
ബോളിവുഡിലെ ഇതിഹാസ നടിയായിരുന്ന മധുബാലയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. മധുബാലയുടെ ഇളയ സഹോദരി മധുർ ബ്രിജി ഭൂഷനാണ് മധുബാലയുടെ സംഭവബഹുലമായ ജീവിതത്തെ അഭ്രപാളികളിലെത്തിക്കുന്നത്. അതേസമയം,​ ആരായിരിക്കും സിനിമ സംവിധാനം ചെയ്യുന്നതെന്നോ അഭിനയിക്കുന്നതെന്നോ അവർ വെളിപ്പെടുത്തിയില്ല.

മധുബാലയുടെ ജീവിതം സിനിമയാക്കാൻ പകർപ്പവകാശത്തിന് വേണ്ടി നിരവധി സംവിധായകർ നേരത്തെ ബ്രിജി ഭൂഷണിനെ സമീപിച്ചിരുന്നു. എന്നാൽ പകർപ്പവകാശം നൽകാൻ അവർ തയ്യാറായില്ല. തന്റെ സുഹൃത്തുക്കളായിരിക്കും സിനിമ നിർമിക്കുകയെന്ന് ബ്രിജി പറഞ്ഞു.

മധുബാലയുടെ ജീവിതത്തോട് തീർത്തും നീതി പുലർത്തിയായിരിക്കും സിനിമ ഒരുക്കുകയെന്ന് ബ്രിജി ഭൂഷൺ പറഞ്ഞു.

ബസന്ത് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മധുബാല മിസ്റ്റർ ആൻഡ് മിസിസ് 55, ഹൗറ ബ്രിഡ്‌ജ്, കാലാപാനി, ദുലാരി തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. 1969ൽ 36 വയസുള്ളപ്പോഴാണ് മധുബാല കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ