ആറാട്ടിന് മുമ്പ് അവൻ എത്തും, കായങ്കുളം കൊച്ചുണ്ണി ട്രെയിലർ
July 9, 2018, 7:24 pm
നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കായങ്കുളം കൊച്ചുണ്ണിയുടെ ട്രെയിലർ പുറത്തിറങ്ങി. മോഹൻലാൽ ഇത്തിക്കരപക്കിയായി എത്തുന്ന ചിത്രത്തിന്റെ ഫസ്‌റ്റ്‌ലുക്ക് പോസ്റ്റർ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്.ചരിത്ര പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം നിർമിച്ചത് ഗോകുലം ഗോപാലനാണ്. കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷൻ ദൃശ്യങ്ങളും നിവിൻ പോളിയുടെ ഗെറ്റപ്പുമാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം. ഇത്തിക്കരപക്കിയായി എത്തുന്ന മോഹൻലാലിനെയും ട്രെയിലറിൽ കാണാം. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ൻ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ഓണം റിലീസ് ആയി തീയേറ്ററുകളിൽ എത്തും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ