ഒരു പരസ്യചിത്രത്തിന് പ്രിയ വാര്യരുടെ പ്രതിഫലം ഒരു കോടി
July 9, 2018, 9:31 pm
ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലൂടെ അതിർത്തിയും കടന്ന് ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രം റിലീസിന് എത്തുന്നതിന് മുമ്പേ നിരവധി ഭാഷയിൽ നിന്നും ഓഫറുകൾ താരത്തെ തേടിയെത്തിയെന്നും വാർത്തകളുണ്ടായിരുന്നു.

അതിനിടെ തന്റെ പുതിയ പരസ്യ ചിത്രത്തിന് ഒരു കോടിയോളം രൂപ പ്രിയ പ്രതിഫലമായി വാങ്ങിയെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ. ബ്രാൻഡ് എക്‌സ്‌പോർട്ടിനെ ഉദ്ധരിച്ച് ഖലീജ് ടെെംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ''കഴിഞ്ഞ വെള്ളിയാഴ്ചയോട് കൂടി പ്രിയ തന്റെ പുതിയ പരസ്യത്തിന്റെ ചിത്രീകരണം പൂർത്തിയായി. ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു കോടി രൂപയാണ് പ്രിയയ്‌ക്ക് പ്രതിഫലം നൽകിയിരിക്കുന്നത്. ഒരു പുതുമുഖത്തെ സംബന്ധിച്ച് ഇത് വലിയ തുകയാണ്''- റിപ്പോർട്ടിൽ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ