വിജയ് സേതുപതി കന്നടയിലേക്ക്
July 10, 2018, 9:27 am
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് സൂപ്പർതാരം വിജയ് സേതുപതി കന്നടയിൽ അരങ്ങേറ്രം കുറിക്കുന്നു. ശിവ ഗണേഷ് സംവിധാനം ചെയ്യുന്ന അഖാഡയിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. കന്നടതാരം വസന്ത് വിഷ്ണു നായകനാകുന്ന ചിത്രത്തിൽ വില്ലൻ വേഷമാണ് വിജയ് സേതുപതി അവതരിപ്പിക്കുക. തമിഴിൽ എടക്കു എന്ന പേരിൽ ഈ ചിത്രം റിലീസ് ചെയ്യും. അതേസമയം തെലുങ്കിലും അരങ്ങേറ്രം കുറിക്കുകയാണ് താരം. ചിരഞ്ജീവി ചിത്രം സൈയ് റാ നരസിംഹ റെഡ്ഡിയിലാണ് വിജയ് സേതുപതി അഭിനയിക്കുന്നത്. അമിതാഭ് ബച്ചനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മണിരത്നം സംവിധാനം ചെയ്യുന്ന ചെക്ക ചിവന്തവാനം, സൂപ്പർ ഡീലക്സ്, ജുങ്ക, സീതാകാന്തി എന്നിവയാണ് വിജയ് സേതുപതി നായകനാകുന്ന തമിഴ് പ്രോജക്ടുകൾ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് വിജയ് സേതുപതി പ്രത്യക്ഷപ്പെടുക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ