വൈശാഖ് - ഉദയകൃഷ്ണ ടീമിന്റെ നിവിൻ പോളി ചിത്രം 'ഗൗരി'
July 10, 2018, 9:33 am
നിവിൻപോളിയെ നായകനാക്കി വൈശാഖ് ഉദയകൃഷ്ണ ടീമൊരുക്കുന്ന ചിത്രത്തിന് ഗൗരി എന്ന് പേരിട്ടു. വൈശാഖാ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ നിർമ്മിക്കുന്ന ഈ മാസ് എന്റർടെയ്നറിന്റെ ചിത്രീകരണം ഒക്ടോബർ 18ന് തുടങ്ങും. ഗൗരിക്ക് മുൻപ് വൈശാഖ് ഉദയകൃഷ്ണ ടീം മമ്മൂട്ടിചിത്രമായ രാജാ 2 വിന്റെ ആദ്യഷെഡ്യൂൾ പൂർത്തിയാക്കും. നെൽസൺ ഐപ്പ് സിനിമയുടെ ബാനറിൽ നെൽസൺ ഐപ്പ് നിർമ്മിക്കുന്ന രാജാ 2 വിന്റെ ചിത്രീകരണം ആഗസ്റ്റ് ഒൻപതിന് എറണാകുളത്ത് തുടങ്ങും. ഗൗരി അടുത്ത മാർച്ചിലും രാജാ 2 വിഷുവിനുമാണ് തിയേറ്ററുകളിലെത്തുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ