ഒടിയൻ ഒക്ടോബർ 11ന്
July 10, 2018, 9:34 am
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ഒടിയൻ ഒക്‌ടോബർ 11ന് തിയേറ്ററുകളിലെത്തും. രാവിലെ 7 മണി 9 മിനിട്ടിനാണ് ആദ്യ ഷോ തുടങ്ങുന്നത്. പുതിയ ടീസറിലൂടെയാണ് ഒടിയൻ ടീം റിലീസിംഗ് തീയതി പ്രഖ്യാപിച്ചത്. പരസ്യസംവിധായകൻ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായിക. ഒടിയൻ മാണിക്യനായി മോഹൻലാൽ എത്തുമ്പോൾ പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. തെന്നിന്ത്യൻ താരം പ്രകാശ് രാജ് വില്ലനാകുന്നു. പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ സംഘട്ടനം ഒരുക്കുന്ന മലയാള ചിത്രം കൂടിയാണ് ഒടിയൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. സിദ്ധിഖ്, ഇന്നസെന്റ്, നരേൻ, മനോജ് ജോഷി, കൈലാഷ്, സന അൽത്താഫ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തിരക്കഥ: ഹരികൃഷ്ണൻ. സംഗീതം: എം. ജയചന്ദ്രൻ, ഛായാഗ്രഹണം: ഷാജി കുമാർ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ