രഞ്ജിത്തിന്റെ 'ഡ്രാമ' ഓണത്തിനില്ല
July 10, 2018, 9:39 am
ഓണത്തിന് റിലീസ് നിശ്ചയിച്ചിരുന്ന രഞ്ജിത്തിന്റെ മോഹൻലാൽ ചിത്രത്തിന്റെ റിലീസ് സെപ്തംബർ പതിനാലിലേക്ക് മാറ്റി. ഭൂരിഭാഗം രംഗങ്ങളും ലണ്ടനിൽ ചിത്രീകരിച്ച ഡ്രാമയുടെ അവസാനഘട്ട ചിത്രീകരണം കോഴിക്കോട് ഇന്ന് പൂർത്തിയാക്കും. രൺജി പണിക്കരും ചില ജൂനിയർ താരങ്ങളും പങ്കെടുക്കുന്ന രംഗങ്ങളാണ് കോഴിക്കോട് ചിത്രീകരിക്കുന്നത്. കഴിഞ്ഞയാഴ്ച കുട്ടിക്കാനത്ത് മോഹൻലാൽ പങ്കെടുത്ത ഒരു രംഗവും ഡ്രാമയ്ക്ക് വേണ്ടി ചിത്രീകരിച്ചിരുന്നു. വർണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസിന്റെയും ലില്ലിപ്പുട്ട് മോഷൻ പിക്‌ചേഴ്സിന്റെയും ബാനറിൽ എം.കെ. നാസറും മഹാസുബൈറും ചേർന്ന് നിർമ്മിക്കുന്ന ഡ്രാമായുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അഴകപ്പനാണ്. കനിഹ, ആശാശരത്ത്, സുരേഷ് കൃഷ്ണ, നിരഞ്ജ്, ഷാലിൻ സോയ തുടങ്ങിയവരാണ് ഡ്രാമായിലെ മറ്റഭിനേതാക്കൾ.




 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ