ലൂസിഫറിന് തലസ്ഥാനത്ത് 40 ദിവസത്തെ ഷൂട്ടിംഗ്‌
July 10, 2018, 9:43 am
മെഗാതാരം മോഹൻലാലിനെ നായകനാക്കി സൂപ്പർതാരം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന് തലസ്ഥാന ത്ത് നാല്പത് ദിവസത്തെ ചിത്രീകരണം. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം ബോളിവുഡ് താരം വിവേക് ഒബ് റോയി, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് എന്നിവരും പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടും. മഞ്ജുവാര്യരാണ് നായിക. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ലൂസിഫറിന്റെ രചന നിർവഹിക്കുന്നത് മുരളി ഗോപിയാണ്. സുജിത്ത് വാസുദേവാണ് ഛായാഗ്രഹണം.

യുവതാരം ടൊവിനോ തോമസ് മോഹൻലാലിനൊപ്പം ഇതാദ്യമാണ്. ബോളിവുഡ് താരം വിവേക് ഒബ് റോയ് കമ്പനി എന്ന ബോളിവുഡ് ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ജൂലായ് 18ന് വണ്ടിപ്പെരിയാറിൽ ചിത്രീകരണമാരംഭിക്കുന്ന ലൂസിഫർ ആഗസ്റ്റ് ആദ്യവാരം തിരുവനന്തപുരത്തേക്ക് ഷിഫ്ട് ചെയ്യും. ആഗസ്റ്റ് 6 മുതൽ സെപ്തംബർ 15 വരെ നാല്പത് ദിവസത്തെ ചിത്രീകരണമാണ് തലസ്ഥാനത്ത് പ്ലാൻ ചെയ്തിരിക്കുന്നത്. മോഹൻലാൽ പഠിച്ച മോഡൽ സ്‌കൂളിലുൾപ്പെടെ ചിത്രീകരണമുണ്ടാകും. ഹൈദരാബാദാണ് ലൂസിഫറിന്റെ മറ്റൊരു ലൊക്കേഷൻ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ