മറുനാടൻ ആസ്വദിക്കാൻ വിധിക്കപ്പെട്ട മലയാളി
July 11, 2018, 12:15 am
വി ശശികുമാർ

ബ​ഹു: സാം​സ്കാ​രിക മ​ന്ത്രി കൂ​ടി അ​റി​യാൻ,
ഓ​രോ ച​ല​ച്ചി​ത്ര​മേ​ള​കൾ തു​ട​ങ്ങു​മ്പോ​ഴും ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​യിൽ ത​ന്നെ പ്ര​ശ്ന​ങ്ങൾ ഉ​ണ്ടാ​ക്കിയാണ് സംഘാടകർ മേള കൊ​ഴു​പ്പി​ക്കു​ന്നതെ​ന്ന് തോ​ന്നു​ന്നു . ഇ​പ്പോ​ഴി​താ ​ന​ട​ക്കാൻ പോ​കു​ന്ന ഡോ​ക്യു​മെ​ന്റ​റി ഫെ​സ്റ്റി​വ​ലിൽ കാ​ണി​ക്കാൻ നൽ​കിയ കെ.ആർ മ​നോ​ജി​ന്റെ '​വർ​ക്ക് ഓ​ഫ് ഫ​യർ '​എ​ന്ന​ചി​ത്രം തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മ​റ്റി​യു​ടെ മുൻ​പിൽ പോ​ലും കാ​ണി​ക്കാൻ ത​യ്യാ​റാ​കാ​ത്ത​താ​ണ് വി​വാ​ദ​മാ​യ​ത്.
പോ​യ​വർ​ഷം മ​ത്സ​ര​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത ഈ ചി​ത്രം ചി ല സാ​ങ്കേ​തിക കാ​ര്യം പ​റ​ഞ്ഞ് കാ​ണി​ച്ചി​ല്ല.​അ​തി​ന്റെ നിർ​മാ​താ​ക്ക​ളായ പി എ​സ് ബി ടി (​പ​ബ്ലി​ക് ബ്രോ​ഡ്കാ​സ്റ്റിം​ഗ് കോർ​പ​റേ​ഷൻ )​ചി​ത്രം​ പൂർ​ത്തീ​ക​രി​ച്ച​താ​യി സർ​ട്ടി​ഫി​ക്ക​റ്റ് ന​ല്കാ​ത്ത​തി​നാ​ലാ​ണ് പോ​യ​വർ​ഷം കാ​ണി​ക്കാ​തി​രു​ന്ന​ത് . വ​രും വർ​ഷം പ​രി​ഗ​ണി​ക്കാം എ​ന്ന ധാ​ര​ണ​യി​ലാ​യിരുന്നു.. ഈ ചി​ത്രം പി​ന്നീ​ട് ഇ​ന്ത്യ​യെ പ്ര​തി​നി​ധീക​രി​ച്ച് ന്യൂ​യോർ​ക്കിൽ ന​ട​ന്ന വേൾ​ഡ് പ​ബ്ലി​ക് ടെ​ലി​വി​ഷൻ കോൺ​ഫ​റൻ​സി​ലും ,​ക​ഴി​ഞ്ഞ മും​ബൈ ഇ​ന്റർ​നാ​ഷ​ണൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലും കാ​ണി​ച്ചി​രു​ന്നു.
ഈ വർ​ഷം ഐ.ഡി.എ​സ്‌​ .എ​ഫ്‌​.കെ യി​ലേ​ക്ക​പേ​ക്ഷി​ച്ചി​രു​ന്നു., തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ചി​ത്ര​ങ്ങ​ളു​ടെ ലി​സ്റ്റ് വ​ന്ന​പ്പോൾ ഇ​ത് ഉൾ​പ്പെടു​ത്തി​യി​ട്ടി​ല്ലെ​ന്നു മ​ന​സി​ലാ​യ​പ്പോ​ഴാ​ണ് മ​നോ​ജ​റി​യു​ന്ന​ത്. മുൻ വർ​ഷം തി​ര​ഞ്ഞെ​ടു​ത്ത ചി​ത്രം ഈ വർ​ഷ​ത്തെ ക​മ്മ​റ്റി​യിൽ കാ​ണി​ക്കാൻ പ്രി​ന്റ് അ​യയ്‌​ക്കേ​ണ്ടെന്നു അ​ക്കാ​ഡ​മി​യി​ലെ ഔ​ദ്യോ​ഗിക സ്ഥാ​നം വ​ഹി​ക്കു​ന്ന​ ആ​രോ പി.എസ്. ബി .ടി .യെ അ​റി​യി​ച്ചു എ​ന്നാ​ണ് മ​നോ​ജ് പ​റ​യു​ന്ന​ത്. മുൻ വർ​ഷം അ​ക്കാ​ഡ​മി ചെ​യർ​മാൻ ക​മൽ,​ ത​ന്നെ അ​ഭി​ന​ന്ദി​യ്ക്കുകയും ക​ത്തി​ട​പാ​ടു​കൾ ന​ട​ത്തു​ക​യും ചെയ്‌​തെ​ങ്കി​ലും ഇ​ത്ത​വണ ത​ന്റെ പ​ടം കാ​ണി​ക്കാൻ പോ​ലും വി​സ​മ്മ​തി​ച്ച​ വി​വ​രം​അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ചി​രു​ന്നു. എന്നാൽ നാ​ളി​തു വ​രെ മ​റു​പ​ടി നൽ​കി​യി​ല്ല.
ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി എ​ന്നാണ് പ്രൊ​ഫ​ഷ​ണ​ലാ​കു​ന്ന​ത്.? ഇൻ​ഡി​പെൻ​ഡ​ന്റ് ഫി​ലിം​മേ​ക്കർ​മാർ​ക്ക് ചി​ത്ര​ങ്ങൾ കാ​ണി​ക്കാ​ൻ അവസരം ല​ഭി​ക്കു​ന്നി​ല്ല​ന്നു പ​രാ​തി​യു​മു​ണ്ടാ​യി​രു​ന്നു. സേഛ്വാധി​പ​തി​മാ​രായ മാ​ട​മ്പി​മാ​രെ​പ്പോ​ലെ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കേ​ണ്ട​ത​ല്ല പൊ​തു സ്വ​ത്തു​പ​യോ​ഗി​ച്ചു​ന​ട​ത്തു​ന്ന ഈ​സ്ഥാ​പ​ന​മെ​ന്നു ന​ട​ത്തി​പ്പു​കാ​ര​റി​യ​ണം. ഈ സ്ഥാ​പ​ന​ത്തി​ന്റെ അ​ദ്ധ്യ​ക്ഷൻ ക​മൽ, ഉ​പാ​ദ്ധ്യ​ക്ഷ ബീ​നാ പോൾ (​ഫെ​സ്റ്റി​വ​ലി​ന്റെ ആർ​ടി​സ്റ്റി​ക് ഡ​യ​റ​ക്ടർ കൂ​ടി ആ​ണ്‌​). , സെ​ക്ര​ട്ട​റി ​മ​ഹേഷ് പ​ഞ്ചു, ,​സി​ബി മ​ല​യിൽ,​ഫി​നാൻ​സ് മെബർ വി . കെ ജോ​സ​ഫ്.
ജ​ന​റൽ കൗൺ​സി​ലിൽ മു​ക​ളിൽ കാ​ണി​ച്ച​വ​രെ​ക്കൂ​ടാ​തെ, സർ​ക്കാർ പ്ര​തി​നി​ധി​ക​ളും,​സ​ണ്ണി ജോ​സ​ഫ്, റ​സൂൽ പൂ​ക്കു​ട്ടി, നീ​ലൻ, സി .എ​സ് വെ​ങ്കി​ടേ​ശ്വ​രൻ, സ​ജി​താ മ​ഠ​ത്തിൽ, ദീ​ദി ദാ​മോ​ദ​രൻ,​ജി .പി രാ​മ​ച​ന്ദ്രൻ, മ​ധു ജ​നാർ​ദ​നൻ എ​ന്നി​വ​രു​ടെ​യൊ​ക്കെ അ​റി​വോ​ടെ​യാ​ണോ ഇ​ത്ത​രം കാ​ര്യ​പ​രി​പാ​ടി​കൾ. അ​തോ എ​ല്ലാ​ത്തി​നും സ​മ്മ​തം നൽ​കു​ന്ന​വ​രാ​ണോ ഇ​വ​രൊ​ക്കെ ? ഈ സ്ഥാ​പ​ന​ത്തിൽ ന​ട​ത്തു​ന്ന എ​ല്ലാ പ​രി​പാ​ടി​കളും സു​താ​ര്യ​മാ​കേ​ണ്ട​ത​ല്ലേ? അ​ക്കാ​ഡ​മി​യു​ടെ ഭ​രണ സ​മ​തി അം​ഗ​ങ്ങൾ ത​ന്നെ ആ​ണ് പല പ​രി​പാ​ടി​കൾ​ക്കും നേ​തൃ​ത്വ​ത്തെ നൽ​കു​ന്ന​ത്. തി​ക​ച്ചും സാ​ങ്കേ​തി​ക​ത്വ​വും കാ​ണി​ച്ചു​കൊ​ണ്ടാ​ണ് വർ​ക്ക് ഓ​ഫ് ഫ​യർ എ​ന്ന ചി​ത്രം സ്ക്രീ​നി​ങ് ക​മ്മ​റ്റി​യു​ടെ മുൻ​പിൽ കാ​ണി​ക്കാൻ ത​യ്യാ​റാ​കാ​തി​രു​ന്ന​ത് . ഈ സാ​ങ്കേ​തി​ക​ത്വ​വും നി​യ​മ​വും എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്ക​ണം. അ​തോ,​ത​ങ്ങ​ളു​ടെ ന​ല്ല​ബു​ക്കി​ലു​ള​ള​വ​രു​ടെ സൃ​ഷ്ടി​കൾ കാ​ണി​ക്കാ​നും പ്രൊ​മോ​ട്ട്ചെ​യ്യാ​നു​മു​ള്ള ഇ​ട​മാ​ണോ പൊ​തു സ്വ​ത്തു ഉ​പ​യോ​ഗി​ച്ച് ന​ട​ത്തു​ന്ന ഈ മേ​ള​കൾ.
ക​ഴി​ഞ്ഞ കു​റെ വർ​ഷ​ങ്ങ​ളാ​യി ഇ​വി​ടേ​ക്ക് വ​രു​ന്ന ഫീ​ച്ചർ ചി​ത്ര​ങ്ങ​ളും, ഡോ​ക്യു​മെ​ന്റ​റി​ക​ളും ഏ​തു സ്രോ​തസുക​ളിൽ കൂ​ടി വ​രു​ന്ന​വ​യാ​ണെ​ന്നും അ​തി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു ആ​രൊ​ക്കെ ആ​ണ് വരു​ന്ന​തെ​ന്നും പ​രി​ശോ​ധി​ക്ക​ണം .​ അ​തുപോ​ലെ കേര​ള​ത്തിൽ നിർ​മി​ക്കു​ന്ന ഡോ​ക്യുമെ​ന്റ​റി അ​ട​ക്ക​മു​ള്ള ചി​ത്ര​ങ്ങൾ പ്രൊ​മോ​ട്ട് ചെ​യ്യാൻ അ​ക്കാ​ഡ​മി​യും അ​ക്കാ​ദ​മി​യെ പ്ര​തി​നി​ധ്യ​ത്തെ​ക​രി​ക്കു​ന്ന​വ​രും എന്ത് ചെ​യ്യു​ന്നു എ​ന്നും പൊ​തു സ​മൂഹ​ത്തെ അ​റി​യി​ക്കാൻ ബാ​ദ്ധ്യ സ്ഥ​രാ​ണ്
പു​റ​ത്തു ഏ​തെ​ങ്കി​ലും ചി​ത്ര​ങ്ങൾ കാ​ണി​ക്കു​ന്നെ​ങ്കിൽ അ​തി​ന്റെ സം​വി​ധാ​യ​ക​രു​ടെ​യും പ്രൊ​ഡ്യൂസർ മാ​രു​ടെ​യും മി​ടു​ക്കു കൊ​ണ്ടാ​ണ് അ​ല്ലാ​ത്ത​വർ പാർ​ശ്വ​വ​ത്ക​രി​ച്ചു പു​റ​ത്തും കേ​ര​ള​ത്തിൽ നിർ​മി​ക്കു​ന്ന ചി​ത്ര​ങ്ങൾ​കാ​ണി​ക്കാ​നും ഇ​വി​ടു​ത്തെ ചെ​റു​പ്പ​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാൻ കൂ​ടി ആ​ണ് ഈ ഹൃ​സ്വ​ചി​ത്ര മേള തു​ട​ങ്ങി​യ​ത്. ഫ​ല​ത്തിൽ എ​ന്ത് സം​ഭ​വി​ച്ചു എ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു വർ​ഷം കാ​ണി​ച്ച ലി​സ്റ്റ് നോ​ക്കു​ക. ദീർഘ ഡോ​ക്യ​മെ​മെ​ന്റ​റി​ക​ളിൽ കാ​ണി​ക്കാൻ​പ​റ്റിയ ഒ​രു ഡോ​ക്യു​മെ​ന്റ​റി​യും​കേ​ര​ള​ത്തി​ലു​ണ്ടാ​യി​ല്ലേ ? ഉ​ള്ള​തി​ന്റെ അ​വ​സ്ഥ ഇ​തും.
മ​ല​യാ​ളി പു​റംനാ​ടു​ക​ളിൽ ഉ​ണ്ടാ​ക്കു​ന്ന വാ​ഹന ങ്ങ​ളും ഭ​ക്ഷ​ണ​വും വി​നോ​ദ​വും സി​നി​മ​യും ഒ​ക്കെ ആ​സ്വ​ദി​ക്കേ​ണ്ട വെ​റും ഒ​രു കൺ​സ്യൂ​മർ ആ​യി​ത്തീ​രു​ക​യാ​ണോ ? ഇ​താ​ണോ ന​മ്മു​ടെ രാ​ഷ്ട്രീയ ബോ​ധം ? ഇ​തി​നെ പി​ന്തു​ണ​ക്കു​ന്ന​വർ വേ​ണോ ഈ സ്ഥാ​ന​ങ്ങൾ വ​ഹി​ക്കേ​ണ്ട​ത് ഹാ ക​ഷ്ടം .
ഫോൺ : ( 9447057788 )
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ