വിജയുമൊത്തുള്ള ചിത്രം ഉണ്ടാകും
July 10, 2018, 12:47 pm
ആറു വർഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് യോഹൻ അദ്ധ്യായം ഒൻട്ര്. വിജയും ഗൗതം മേനോനും ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ അന്നത് ഏറെ വാർത്താ പ്രാധാന്യം നേടുകയും ചെയ്തു. പക്ഷേ കൊല്ലമിത്ര കഴിഞ്ഞിട്ടും ആ പ്രോജക്ട് വെള്ളിത്തിരയിലെത്തിയില്ല. എന്നാൽ, ആ സംരംഭം ഉപേക്ഷിച്ചിട്ടില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ.

വളരെ മുമ്പ് തന്നെ താൻ ചിത്രത്തിന്റെ തിരക്കഥയുമായി വിജയ്‌യെ സമീപിച്ചിരുന്നു. എന്നാൽ അന്ന് 75 ശതമാനത്തോളം മാത്രമേ തിരക്കഥ പൂർത്തിയായിരുന്നുള്ളൂ. മുഴുവൻ തിരക്കഥയും വായിച്ച് നോക്കാതെ കരാർ ഒപ്പിടാൻ കഴിയില്ലെന്ന് വിജയ് തുറന്നു പറഞ്ഞു. അത് വളരെ നിഷ്‌കളങ്കമായും ആത്മാർത്ഥതയോടും കൂടിയായിരുന്നു അദ്ദേഹം പറഞ്ഞത്. ഞാനതു സമ്മതിക്കുകയും ചെയ്തിരുന്നു. പിന്നീട് ഞാൻ മറ്റു ചിത്രങ്ങളുടെ തിരക്കുകളിൽ പോയി. വീണ്ടും വിജയ് പ്രോജക്ടിനെക്കുറിച്ച് ചിന്തിക്കുന്നതിനിടെയാണ് ധ്രുവനച്ചത്തിരത്തിന്റെ തിരക്കുകളിലായി അദ്ദേഹം മറ്റു ചില ചിത്രങ്ങൾ കമ്മിറ്റ് ചെയ്തു. അങ്ങനെയാണ് സിനിമ ഇത്രയും കാലം നീണ്ടു പോയത്. കൂടാതെ ചിത്രം ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്നും ഗൗതം മേനോൻ പറഞ്ഞു. വൈകാതെ സിനിമയുടെ വർക്കുകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ