പിന്നെ അഭിനയിക്കില്ല: സാമന്ത
July 10, 2018, 12:50 pm
ഒരു കുഞ്ഞുണ്ടായാൽ അഭിനയം നിർത്തുമെന്ന് പറഞ്ഞിരിക്കുകയാണ് തെന്നിന്ത്യൻ സ്റ്റാർ സാമന്ത അക്കിനേനി. ഒരു അഭിമുഖത്തിലാണ് താരം തന്റെ ഭാവി പദ്ധതിയെക്കുറിച്ച് വാചാലയായത്. എനിക്കൊരു കുഞ്ഞു ജനിച്ചാൽ അതായിരിക്കും എന്റെ ലോകം. കുടുംബവും ജോലിയും ഒരുമിച്ചു കൊണ്ടുപോകുന്ന അമ്മമാരോട് ബഹുമാനമുണ്ട്. പക്ഷേ അത്തരമൊരു അമ്മയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം, എന്റെ കുട്ടിക്കാലം അത്ര വർണാഭമായിരുന്നില്ല. അതുകൊണ്ടു തന്നെ എനിക്ക് നഷ്ടപ്പെട്ട കുട്ടിക്കാല നിറങ്ങൾ അത്തരം ഓർമ്മകൾ കുഞ്ഞിന് നൽകണം. ഒരു കുഞ്ഞു ജനിച്ചാൽ ഞാൻ ഇവിടെയൊന്നും ഉണ്ടാകില്ല. കാരണം എനിക്ക് കുഞ്ഞായിരിക്കും ഏറ്റവും വലുത്. വിവാഹ ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളൊക്കെ സൂപ്പർ!*! ഹിറ്റായി മാറിയതോടെ സാമന്ത സിനിമയിൽ കൂടുതൽ സജീവമാകുമെന്നാണ് ആരാധകർ കരുതിയിരുന്നത്.

2017 ഒക്ടോബറിലാണ് സാമന്ത നടൻ നാഗചൈതന്യയെ വിവാഹം കഴിച്ചത്. സീമ രാജ, സൂപ്പർ ഡിലക്സ്, യു ടേൺ എന്നിവയാണ് സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ. ഭർത്താവ് നാഗചൈതന്യയ്‌ക്കൊപ്പം ഒരു തെലുങ്ക് സിനിമയിലും സാമന്ത അഭിനയിക്കുന്നുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ