പുലിമുരുകൻ ബോളിവുഡിലേക്ക്
July 10, 2018, 12:52 pm
മലയാള സിനിമയിൽ നൂറു കോടി നേടിയ ആദ്യ ചിത്രമാണ് പുലിമുരുകൻ. മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് ചിത്രം നിർമ്മിച്ചത്. ഇപ്പോൾ പുലിമുരുകൻ ബോളിവുഡിൽ ഒരുങ്ങുകയാണ്. ഹിന്ദിയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ സഞ്ജയ് ലീല ബൻസാലി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. പുലിമുരുകൻ ആദ്യം ഹൃതിക് റോഷനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാനായിരുന്നു ബൻസാലി ഉദ്ദേശിച്ചിരുന്നത്, എന്നാൽ അവസാന നിമിഷം നായകൻ പിന്മാറി.

പുലിമുരുകനാവാൻ ഒരു ബോളിവുഡ് താരത്തെ അലഞ്ഞു നടക്കുകയാണ് ബൻസാലി. സൽമാൻ ഖാനാകുമെന്നാണ് ഇപ്പോൾ അറിയുന്നത്. പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകനും അണിയറ പ്രവർത്തകരും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ