ഭയപ്പെടുത്താൻ മംമ്‌ത, നീലിയുടെ മോഷൻ പോസ്‌റ്റർ കാണാം
July 10, 2018, 3:08 pm
മംമ്‌ത മോഹൻദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നീലി'യുടെ മോഷൻ പോസ്‌റ്റ്ർ എത്തി. നടൻ പൃഥ്വിരാജാണ് ഹൊറർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ മോഷൻ പോസ്‌റ്റ്ർ റിലീസ് ചെയ്‌തത്. അനൂപ് മേനോനാണ് ചിത്രത്തിലെ നായകൻ. നവാഗതനായ അൽത്താഫ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ബാബുരാജ്, മറിമായം ശ്രീകുമാർ, സിനിൽ സൈനുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. റിയാസ് മാരത്തും മുനീർ മുഹമ്മദുണ്ണിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സൺ ആഡ്‌സ് ആൻഡ് ഫിലിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. സുന്ദർ മേനോനാണ് നീലി നിർമ്മിക്കുന്നത്. ഡിസംബറോടെ ചിത്രം തിയേറ്രറുകളിലെത്തുമെന്നാണ് സൂചന.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ