വാനവില്ലേ നോക്കുകില്ലേ, 'കൂടെ'യിലെ മനോഹര ഗാനം
July 10, 2018, 3:34 pm
അഞ്ജലി മേനോൻ ചിത്രം കൂടെയിലെ മറ്റൊരു മനോഹര ഗാനമെത്തി. പൃഥ്വിരാജിനും പാർവതിക്കുമൊപ്പം നസ്രിയ നസീമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കൂടെയിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്. കാർത്തിക് ആലപിച്ച 'വാനവില്ലേ നോക്കുകില്ലേ' എന്ന മനോഹര ഗാനമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. റഫീക് അഹമ്മദിന്റേതാണ് വരികൾ.

ബാംഗ്ലൂർ ഡെയ്‌സിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം. മൈ സ്റ്റോറിക്ക് പിന്നാലെ പൃഥ്വിരാജ്-പാർവ്വതി കോമ്പിനേഷൻ സ്‌ക്രീനിലെത്തുന്നു, വിവാഹത്തിന് ശേഷമുള്ള നസ്രിയയുടെ തിരിച്ചുവരവ്, സംവിധായകൻ രഞ്ജിത്ത് ഒരു മുഴുനീള വേഷത്തിൽ എത്തുന്നു. അങ്ങനെ പ്രത്യേകതകൾ ഏറെയുള്ള ചിത്രമായാണ് കൂടെ എത്തുന്നത്.ജൂലായ് 14ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ലിറ്റിൽ സ്വയാമ്പ് പോൾ ആണ്. പ്രവീൺ ഭാസ്‌കറാണ് എഡിറ്റിംഗ്. ലിറ്റിൽ ഫിലിംസ് ഇന്ത്യയുമായി ചേർന്ന് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ