ചന്ദ്രബാബു നായിഡുവായി റാണാ ദഗ്ഗുപതി
July 10, 2018, 4:14 pm
ബാഹുബലിയെ വിറപ്പിച്ച പൽവാൾ ദേവനാകാൻ മാത്രമല്ല ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാകാനും തനിക്ക് കഴിയുമെന്ന് തെളിയിക്കാനൊരുങ്ങുകയാണ് തെലുങ്ക് സൂപ്പർ താരം റാണാ ദഗ്ഗുപതി. നടി സാവിത്രിക്കും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിക്കും പുറമേ ഒരുങ്ങുന്ന മറ്റൊരു ബയോപിക്കായ 'എൻ.ടി.ആർ' എന്ന ചിത്രത്തിലാണ് റാണ, ചന്ദ്രബാബു നായിഡുവാകുന്നത്.

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർസ്റ്റാറുമായിരുന്ന എൻ.ടി.രാമറാവുവിന്റെ ജീവിത കഥയാണ് എൻ.ടി.ആർ. എൻ.ടി.ആറിന്റെ മകനും ടോളിവുഡ് സൂപ്പർസ്റ്റാറുമായ നന്ദമൂരി ബാലകൃഷ്ണയാണ് എൻ.ടി.ആറായി എത്തുന്നത്. എൻ.ടി.ആറിന്റെ മരുമകനാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.

ബോളിവുഡ് നടി വിദ്യാ ബാലനും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. എൻ.ടി.ആറിന്റെ ഭാര്യ ബസവന്തരകം എന്ന കഥാപാത്രമാണ് വിദ്യ അവതരിപ്പിക്കുന്നത്. കീർത്തി സരേഷ്, മോഹൻ ബാബു, സുമന്ത് എന്നിവരും ചിത്രത്തിലുണ്ട്. നടി സാവിത്രിയുടെ വേഷത്തിലാണ് കീർത്തി എത്തുന്നത്. എൻടിആറിന്റെ ധാരാളം സിനിമകളിൽ നായികയായി സാവിത്രി അഭിനയിച്ചിട്ടുണ്ട്. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയിൽ സാവിത്രിയായി വേഷമിട്ടത് കീർത്തിയായിരുന്നു.

ബാലകൃഷ്‌ണയും സായ് കോരപട്ടി, വിഷ്ണു ഇണ്ടുകുരി എന്നിവർ ചേർന്നാണ് എൻ.ടി.ആർ നിർമ്മിക്കുന്നത്. അടുത്ത വർഷം ചിത്രം പ്രദർശനത്തിനെത്തും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ