വൈറലായ ചുംബന ചിത്രത്തിന് പിന്നാലെ 24 കിസസ്സിന്റെ ടീസറും
July 10, 2018, 7:29 pm
സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ചുംബന ചിത്രത്തിന് ശേഷം തെലുങ്ക് സിനിമയായ 24 കിസസ്സിന്റെ ടീസറും വൈറലാകുന്നു. അന്താരാഷ്ട്ര ചുംബന ദിനത്തിൽ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്നാണ് പ്രണയത്തിന്റെ തീവ്രമായ ഭാവങ്ങൾ നിറഞ്ഞ സിനിമയുടെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

അയോദ്ധ്യ കൃഷ്ണഷെട്ടി എഴുതി, സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹെബ്ബ പട്ടേലും അദിത്ത് അരുണുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മിനുഗുരുലു എന്ന ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് അയോദ്ധ്യ കൃഷ്ണഷെട്ടി. അതിഥി മ്യാക, റാവു രമേശ്, നരേശ് എന്നിവരും സിനിമയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ