കേരളത്തിന്റെ വിയോജിപ്പ് മറികടന്ന് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രം
July 11, 2018, 9:39 am
തിരുവനന്തപുരം: ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങിയതായി സൂചന. അഭിമന്യുവിന്റെ കൊലപാതകമടക്കം അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. നേരത്തെയും കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ശ്രമിച്ചിരുന്നെങ്കിലും കേരളത്തിന്റെ വിയോജിപ്പ് കാരണം നടപടി മന്ദഗതിയിൽ ആവുകയായിരുന്നു.

നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് വിശദ വിരങ്ങൾ തേടിയിരുന്നു. സമൂഹത്തിൽ കുഴപ്പങ്ങളുണ്ടാക്കാൻ പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്യുന്നുവെന്നാണ് റിപ്പോർട്ട്. അഭിമന്യുവിന്റെ കൊലപാതകം കൂടാതെ ഗോരക്ഷാ പ്രവർത്തനം ആരോപിച്ച് പുത്തൂരിൽ സെെനികന്റെ വീടാക്രമിച്ച സംഭവം, ആർ.എസ്.എസ്- സി.പി.എം അക്രമം ലക്ഷ്യമിട്ട് ചവറയിൽ സി.പി.എം കൊടിമരത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബി.ജെ.പി കൊടി കെട്ടിയ സംഭവം എന്നിവ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനം ദേശവിരുദ്ധമാണെന്ന റിപ്പോർട്ട് കഴിഞ്ഞ വർഷം തന്നെ ദേശീയ അന്വേഷണ ഏ‌ജൻസി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കെെമാറിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ജാർഖണ്ഡ് സർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിരുന്നു. രാജ്യത്താകമാനം പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന്റെ ഭാഗമായാണ് ജാർഖണ്ഡിലെ നിരോധനമെന്ന് അന്ന് തന്നെ വിലയിരുത്തിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ