മിസ്ഡ് കോൾ തട്ടിപ്പുകളുടെ ഉള്ളറകൾ
July 12, 2018, 12:10 am
ഡോ. പി. വിനോദ് ഭട്ടതിരിപ്പാട്
 
പ​രി​ച​യ​മി​ല്ലാ​ത്ത  ന​മ്പ​റിൽ നി​ന്ന് മി​സ്ഡ് കാൾ ക​ണ്ടാൽ തി​രി​ച്ചു വി​ളി​ക്ക​രു​ത് എ​ന്നാ​ണ് പ്ര​മാ​ണം. തി​രി​ച്ചു വി​ളി​ച്ച  പ​ലർ​ക്കും ധ​ന​ന​ഷ്ടം, ലോ​ക്ക​പ്പ് വാ​സം, ജ​യിൽ​വാ​സം, മാ​ന​ഹാ​നി തു​ട​ങ്ങി​യവ നേ​രി​ടേ​ണ്ട​താ​യി വ​ന്നി​ട്ടു​ണ്ട്.
മി​സ്ഡ് കാൾ തി​രി​ച്ചു വി​ളി​ച്ച്  മ​ല​പ്പു​റം ജി​ല്ല​യി​ലെ തി​രൂർ സ്വ​ദേ​ശി​യായ ഒ​രു യു​വാ​വി​ന് പി​ന്നീ​ട് ഒ​രു പ​കൽ മു​ഴു​വ​നും പൊ​ലീ​സി​ന്റെ  ചോ​ദ്യം ചെ​യ്യൽ നേ​രി​ടേ​ണ്ട​താ​യി വ​ന്നു. കാ​ര​ണം, മി​സ്ഡ് കാൾ  വ​ന്ന​ത് പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന ഒ​രു പെൺ​വാ​ണി​ഭ​ക്കാ​ര​നിൽ നി​ന്നാ​യി​രു​ന്നു. ഫ​ലം ലോ​ക്ക​പ്പ് വാ​സ​വും മാ​ന​ഹാ​നി​യും. ബൊ​ളീ​വി​യ​യിൽ നി​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച നി​ര​വ​ധി ഇ​ന്ത്യ​ക്കാ​രു​ടെ മൊ​ബൈ​ലി​ലേ​ക്ക് വ​ന്ന മി​സ്ഡ് കാളു​കൾ തി​രി​ച്ചു വി​ളി​ച്ച​വർ​ക്ക് പ​ണ​മാ​ണ് പോ​യ​ത്.
മി​സ്ഡ് കാൾ  തി​രി​ച്ച് വി​ളി​ക്കാ​തി​രി​ക്കു​ന്ന​തെ​ങ്ങ​നെ എ​ന്ന ചോ​ദ്യം പ്ര​സ​ക്ത​മാ​ണ്. പ​രി​ച​യ​മി​ല്ലാ​ത്ത ന​മ്പ​റിൽ നി​ന്നു​ള്ള മി​സ്ഡ് കാ​ളു​ക​ളിൽ ചി​ല​തൊ​ക്കെ പ​രി​ച​യ​മു​ള്ള​വ​രിൽ നി​ന്നാ​യി​രി​ക്കാ​മ​ല്ലോ. അ​വ​ശ്യ​ത്തി​നോ അ​ത്യാ​വ​ശ്യ​ത്തി​നോ ഒ​ക്കെ​യാ​യി​രി​ക്കും അ​വർ വി​ളി​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ന​മ്മു​ടെ ത​ന്നെ ന​ല്ല​തി​ന് വേ​ണ്ടി​യാ​യി​രി​ക്കും അ​വർ വി​ളി​ക്കു​ന്ന​ത്.  എ​ങ്കി​ലും മി​സ്ഡ് കാൾ  തി​രി​ച്ചു വി​ളി​ക്കു​ന്ന​തിൽ ഒ​രു റി​സ്‌​ക്കു​ണ്ട്. അ​തി​നാ​ലാ​ണ് തി​രി​ച്ചു വി​ളി​ക്ക​രു​ത് എ​ന്ന പ്ര​മാ​ണം ജീ​വി​ത​ത്തി​ന്റെ  ഭാ​ഗ​മാ​ക്കാൻ നിർ​ദേ​ശി​ക്കു​ന്ന​ത്. വർ​ഷ​ങ്ങ​ളാ​യി നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ളി​ലൂ​ടെ​യും ടി​വി- റേ​ഡി​യോ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും വി​ദ​ഗ്ധർ ഈ പ്ര​മാ​ണം ഉ​റ​ക്കെ വി​ളി​ച്ചു പ​റ​ഞ്ഞു​കൊ​ണ്ടേ​യി​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളു​ടെ എ​ണ്ണ​വും അ​വ​യി​ലെ ഇ​ര​ക​ളു​ടെ എ​ണ്ണ​വും കൂ​ടി​കൊ​ണ്ടേ​യി​രി​ക്കു​ന്നു.
ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ ബൊ​ളീ​വി​യൻ മി​സ്ഡ് കാളുകൾ അ​ത്ത​രം ത​ട്ടി​പ്പു​ക​ളു​ടെ ഏ​റ്റ​വും  പു​തിയ ഉ​ദാ​ഹ​ര​ണം മാ​ത്രം. വി​ദേശ രാ​ജ്യ​ങ്ങ​ളിൽ നി​ന്ന് വ​രു​ന്ന ഇ​ത്ത​രം മി​സ്ഡ് കാളു​കൾ തി​രി​ച്ച് വി​ളി​ക്കാൻ ഫോ​ണിൽ ഐ. എ​സ്. ഡി സം​വി​ധാ​നം  ആ​വ​ശ്യ​മാ​ണ് എ​ന്ന് എ​ടു​ത്ത് പ​റ​യേ​ണ്ട കാ​ര്യ​മി​ല്ല. ഫോ​ണിൽ ആ സം​വി​ധാ​ന​മി​ല്ലാ​ത്ത അ​ല്ലെ​ങ്കിൽ, വ​ല്ല​പ്പോ​ഴും  മാ​ത്രം അ​വ​ശ്യ​മാ​യി വ​രു​ന്ന,  ആ സം​വി​ധാ​നം ത​ത്‌​കാ​ലം ബ്ളോ​ക്ക് ചെ​യ്തു വ​ച്ച  ചി​ലർ തി​രി​ച്ചു  വി​ളി​ച്ചെ​ങ്കി​ലും ആ കാളു​ക​ളൊ​ന്നും പോ​യി​ല്ല എ​ന്ന​തി​നാൽ പ​ണ​വും പോ​യി​ല്ല.  അ​ല്ലാ​ത്ത​വർ​ക്കാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. പ​ണം മാ​ത്ര​മ​ല്ല, ഫോ​ണി​ലെ പല വി​വ​ര​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടാ​കും. ഇ​ങ്ങ​നെ ന​ഷ്ട​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പ​ല​വ​ഴി താ​ണ്ടി ട്രൂ​കോ​ളർ പോ​ലു​ള്ള ആ​പ്പു​ക​ളു​ടെ നിർ​മാ​താ​ക്ക​ളി​ലും ഓൺ​ലൈൻ ബാ​ങ്ക് ത​ട്ടി​പ്പു​കാ​രി​ലു​മൊ​ക്കെ​യെ​ത്തു​ന്ന​ത്. ട്രൂ​കോ​ളർ പോ​ലു​ള്ള സം​വി​ധാ​ന​ങ്ങൾ ഉ​പ​യോ​ഗി​ച്ച് ന​മ്മ​ളിൽ പ​ല​രും പ​രി​ച​യ​മി​ല്ലാ​ത്ത നമ്പ​റു​ക​ളു​ടെ വി​വ​ര​ങ്ങൾ സൗ​ജ​ന്യ​മാ​യി ശേ​ഖ​രി​ക്കാ​റു​ണ്ട​ല്ലോ. ആ വി​വ​ര​ങ്ങൾ ഇ​ത്ത​രം ത​ട്ടി​പ്പു​കൾ വ​ഴി ശേ​ഖ​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​വ​യാ​ണ്. തി​രി​ച്ചു വി​ളി​ച്ച​വർ​ക്ക് എ​ന്തൊ​ക്കെ വി​വ​ര​ങ്ങൾ പോ​യി എ​ന്നും പു​റ​ത്തു​ള്ള ആർ​ക്കൊ​ക്കെ അവ ല​ഭ്യ​മാ​യി എ​ന്നൊ​ക്കെ​യ​റി​യാൻ കാ​ത്തി​രി​ക്കു​ക​യേ വ​ഴി​യു​ള്ളൂ. പല രൂ​പ​ത്തി​ലു​ള്ള ഓൺ​ലൈൻ ത​ട്ടി​പ്പു​കൾ​ക്ക് ഭാ​വി​യിൽ ഇ​ര​യാ​കു​മ്പോൾ അ​ത് തീ​രു​മാ​ന​മാ​കും. ഓൺ​ലൈൻ ത​ട്ടി​പ്പു​ക​ളു​ടെ ഭാ​ഗ​മാ​യി ഫോൺ​വി​ളി​കൾ വ​രു​മ്പോൾ കൂ​ടു​തൽ വി​വ​ര​ങ്ങ​ളൊ​ന്നും കൊ​ടു​ക്കാ​തി​രി​ക്കുക എ​ന്ന​തു മാ​ത്ര​മാ​ണ് ഇ​നി അ​വർ​ക്ക് ചെ​യ്യാ​നു​ള്ള​ത്. പാ​സ്‌​വേ​ഡു​കൾ മാ​റ്റുക എ​ന്ന​തും ഒ​രു ക​രു​തൽ ന​ട​പ​ടി​യാ​ണ്.
ന​മ്മു​ടെ ശ്ര​ദ്ധ​ക്കു​റ​വു മാ​ത്ര​മ​ല്ല  ഇ​ന്ത്യ​യി​ലെ ഏ​താ​നും ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ തെ​റ്റായ ചില ന​യ​ങ്ങ​ളു​മാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​കൾ വ്യാ​പ​ക​മാ​കാൻ കാ​ര​ണം. അ​ത്ത​രം ന​യ​ങ്ങ​ളിൽ ഒ​ന്നി​നെ ഒ​രു​ദാ​ഹ​ര​ണം നി​ര​ത്തി ഇ​ങ്ങ​നെ ല​ളി​ത​മാ​യി വി​വ​രി​യ്‌​ക്കാം:
നി​ങ്ങൾ പ്രീ- പെ​യ്ഡ് സിം കാർ​ഡ്  ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ക​രു​തു​ക. അ​ത് നൽ​കിയ ടെ​ലി​കോം ക​മ്പ​നി ഉ​പ​ഭോ​ക്താ​ക്കൾ​ക്കാ​യി ഒ​രു​ക്കിയ പല പെ​യ്‌​മെ​ന്റ്  പ്ളാ​നു​ക​ളിൽ നി​ങ്ങൾ​ക്ക് ലാ​ഭ​ക​ര​മെ​ന്ന് തോ​ന്നു​ന്ന ഒ​രു പ്ളാ​നാ​കും നി​ങ്ങൾ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ന്നാൽ, നി​ങ്ങൾ​ക്ക്  അ​തീ​വ​ന​ഷ്ട​വും അ​വർ​ക്ക് വൻ​ലാ​ഭ​ക​ര​വു​മായ ചില പ്ളാ​നു​ക​ളും അ​വർ​ക്കു​ണ്ടാ​കും. ഉ​ദാ​ഹ​ര​ണ​ത്തി​ന്, മി​നി​ട്ടി​ന് ഇ​രു​നൂ​റു രൂപ എ​ന്ന നി​ര​ക്ക്. നി​ങ്ങൾ അ​ത്ത​രം പ്ളാ​നു​കൾ എ​ടു​ക്കി​ല്ല. നി​ങ്ങ​ളെ​ക്കൊ​ണ്ട് അ​ത്ത​രം പ്ളാ​നു​കൾ എ​ടു​പ്പി​ക്കാൻ  അ​വർ​ക്കാ​കി​ല്ല​താ​നും. ഇ​ത​റി​യാ​വു​ന്ന ചില സ്വ​കാ​ര്യ ഏ​ജൻ​സി​കൾ ഈ പ്ളാ​നു​കൾ  അ​നു​സ​രി​ച്ചു​ള്ള ഏ​താ​നും സിം കാർ​ഡു​കൾ എ​ടു​ക്കു​ന്നു. ഒ​രു വ്യ​വ​സ്ഥ​യിൽ. ആ  ന​മ്പ​റു​ക​ളി​ലേ​ക്ക്  അ​വർ നി​ങ്ങ​ളെ കൊ​ണ്ട് വി​ളി​പ്പി​ക്കു​ന്ന കാ​ളു​കൾ​ക്ക്  ക​മ്പ​നി അ​വർ​ക്ക് ക​മ്മി​ഷൻ കൊ​ടു​ക്ക​ണം. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഒ​രാ​ളെ കൊ​ണ്ട് ഒ​രു മി​നി​ട്ട് വി​ളി​പ്പി​ച്ച് ഇ​രു​നൂ​റു രൂപ ക​മ്പ​നി നി​ങ്ങ​ളു​ടെ ബാ​ലൻ​സിൽ നി​ന്ന് എ​ടു​ക്കു​മ്പോൾ അ​തി​ന്റെ  ക​മ്മി​ഷ​നാ​യി  അ​മ്പ​ത്  രൂപ ഏ​ജൻ​സി​ക്ക്  ക​മ്പ​നി കൊ​ടു​ക്ക​ണം.  പ​ണ​മു​ണ്ടാ​ക്കാ​നാ​യി  എ​ല്ലാ ക​മ്പ​നി​ക​ളും ഇ​ങ്ങ​നെ ചെ​യ്യു​ന്നു​ണ്ട് എ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ങ്കി​ലും ചില ടെ​ലി​കോം ക​മ്പ​നി​കൾ ഇ​തു പോ​ല​ത്തെ പല പ്ളാ​നു​ക​ളും ഉ​ണ്ടാ​ക്കി നി​ല​നിർ​ത്തു​ന്നു​ണ്ട്.
ക​രാർ ഉ​റ​പ്പി​ച്ചാൽ ഈ ഏ​ജൻ​സി​കൾ ഈ സിം കാർ​ഡു​ക​ളെ ഒ​രു സർ​വീ​സു​മാ​യി ബ​ന്‌​ധി​പ്പി​ക്കു​ന്നു. ഉ​ദാ​ഹ​ര​ണ​ത്തി​ന് ചി​ലർ ഈ സിം കാർ​ഡു​ക​ളെ പാ​ട്ടു​ക​ളു​മാ​യി ബ​ന്‌​ധി​പ്പി​ക്കു​ന്നു. അ​താ​യ​ത്, നി​ങ്ങൾ ഈ സിം കാർ​ഡു​ക​ളി​ലൊ​ന്നി​ലേ​ക്ക് വി​ളി​ച്ചാൽ നി​ങ്ങൾ​ക്ക് ഒ​രു പാ​ട്ടു കേൾ​ക്കാം.
ഇ​നി, ഇ​ങ്ങ​നെ പാ​ട്ടു​കേൾ​ക്കാ​നു​ള്ള ഒ​രു സം​വി​ധാ​നം ഉ​ണ്ടെ​ന്ന് നി​ങ്ങ​ളെ ഈ ഏ​ജൻ​സി എ​ങ്ങ​നെ അ​റി​യി​ക്കും?  അ​തി​നാ​ണ്  ആ ന​മ്പ​റിൽ നി​ന്ന് നി​ങ്ങൾ​ക്കൊ​രു മി​സ്ഡ് കാൾ ത​രു​ന്ന​ത്. അ​തി​ലേ​ക്ക് തി​രി​ച്ചു വി​ളി​ച്ചാൽ പാ​ട്ടു കേൾ​ക്കാം.
പ​ക്ഷെ, പാ​ട്ട് കേ​ട്ട് ക​ഴി​യു​മ്പോ​ഴേ​ക്കും മി​നി​റ്റൊ​ന്നി​ന് ഇ​രു​നൂ​റു രൂപ വെ​ച്ച് നി​ങ്ങ​ളു​ടെ പ്രീ- പെ​യ്ഡ് ബാ​ലൻ​സിൽ നി​ന്ന് ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടാ​കും.  ആ​ദ്യ മി​നി​ട്ടിൽ​ത്ത​ന്നെ നി​ങ്ങൾ കാൾ ക​ട്ടു ചെ​യ്താ​ലും ഇ​രു​നൂ​റു രൂപ തീർ​ച്ച​യാ​യും പോ​കും. എ​ല്ലാ പ്ളാ​നു​ക​ളി​ലും ഇ​റു​നൂ​റു രൂപ ത​ന്നെ​യാ​യി​ക്കൊ​ള്ള​ണ​മെ​ന്നി​ല്ല. അ​തു പോ​ലെ,  എ​ല്ലാ പ്ളാ​നു​ക​ളി​ലും  പാ​ട്ടു​കൾ ത​ന്നെ​യാ​യി​ക്കൊ​ള്ള​ണ​മെ​ന്നി​ല്ല. ഒ​ന്നും കേ​ട്ടി​ല്ലെ​ങ്കി​ലും പ​ണം പോ​യ​വ​രു​ണ്ട്. ഈ പ​ണം എ​വി​ടു​ന്ന് എ​ങ്ങോ​ട്ടാ​ണ് പോ​കു​ന്ന​ത് ? നി​ങ്ങ​ളു​ടെ പ്രീ- പെ​യ്ഡ് ബാ​ലൻ​സ് എ​ന്ന പ​ണം സൂ​ക്ഷി​ക്കു​ന്ന​ത് നി​ങ്ങൾ​ക്ക് സിം കാർ​ഡ് ത​ന്ന ക​മ്പ​നി ത​ന്നെ​യാ​ണ​ല്ലോ. അ​പ്പോൾ പ​ണം അ​വി​ടെ നി​ന്ന് മാ​ത്ര​മേ പോ​കൂ. അ​താ​യ​ത്,  നി​ങ്ങ​ളു​ടെ സിം കാർ​ഡ് ത​ന്ന ക​മ്പ​നി​യ​റി​യാ​തെ നി​ങ്ങ​ളു​ടെ പ​ണം ത​ട്ടി​പ്പ് ന​ട​ത്തു​ന്ന ഏ​ജൻ​സി​യു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി​ല്ല.
ചു​രു​ക്കി​പ്പ​റ​ഞ്ഞാൽ, കൂ​ടു​തൽ ലാ​ഭ​മു​ണ്ടാ​ക്കാ​നു​ള്ള ത്വ​ര​യിൽ  ക​മ്പ​നി​കൾ ഇ​ത്ത​രം  പ്ളാ​നു​ക​ളി​റ​ക്കു​ന്നു. ക​മ്മി​ഷ​ന​ടി​ക്കാ​നു​ള്ള ത്വ​ര​യിൽ ഏ​ജൻ​സി​കൾ ആ പ്ളാ​നു​കൾ ന​ട​പ്പാ​ക്കി മി​സ്ഡ് കാ​ളു​ക​ളി​ടു​ന്നു. ഈ മി​സ്ഡ് കാൾ ന​മ്മൾ​ക്ക് ഗു​ണ​മു​ള്ള​തു  വ​ല്ല​തു​മാ​ണോ എ​ന്ന ശ​ങ്ക​യിൽ  ദു​രാ​ഗ്ര​ഹ​ത്തോ​ടെ എ​ന്ന് പ​റ​യു​ന്നി​ല്ല ന​മ്മൾ ആ ന​മ്പ​റി​ലേ​ക്ക് തി​രി​ച്ചു വി​ളി​ക്കു​ന്നു. പ​ണം ന​മ്മ​ള​റി​യാ​തെ പോ​കു​ന്നു.
ഇ​നി ഇ​ത്ത​രം ത​ട്ടി​പ്പു​കൾ വ​ഴി ഇ​ന്ത്യ​ക്കാ​രു​ടെ എ​ത്ര പ​ണം പോ​യി​ട്ടു​ണ്ടാ​കും എ​ന്ന് നോ​ക്കാം. ഇ​ന്ത്യ​യിൽ നൂ​റു കോ​ടി സിം കാർ​ഡു​കൾ ഉ​ണ്ടെ​ന്നും അ​തിൽ എ​ഴു​പ​തു കോ​ടി​യോ​ളം സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു എ​ന്നു​മാ​ണ് ഒ​രേ​ക​ദേശ ക​ണ​ക്ക്. ഈ എ​ഴു​പ​തു കോ​ടി​യിൽ പ​കു​തി, അ​താ​യ​ത്, മു​പ്പ​ത്തി​യ​ഞ്ച്  കോ​ടി സിം കാർ​ഡു​ക​ളി​ലേ​ക്ക് ഒ​രു വർ​ഷം ഇ​ത്ത​രം മി​സ്ഡ് കാ​ളു​കൾ വ​ന്നു എ​ന്ന് ക​രു​തു​ക. അ​തിൽ കാൽ ഭാ​ഗം, അ​താ​യ​ത് ഏ​ക​ദേ​ശം ഒ​മ്പ​തു കോ​ടി പേർ തി​രി​ച്ച് വി​ളി​ച്ചു എ​ന്നും ക​രു​തു​ക. മി​നി​ട്ടി​ന് ഇ​രു​നൂ​റു രൂപ എ​ന്ന നി​ര​ക്കാ​ണ്  ക​മ്പ​നി ഈ​ടാ​ക്കു​ന്ന​തെ​ന്നും അ​തിൽ അ​മ്പ​തു രൂപ ഏ​ജൻ​സി​ക്ക് ക​മ്മി​ഷ​നാ​യി  ക​മ്പ​നി കൊ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും ക​രു​തു​ക. ഈ ഒ​മ്പ​തു കോ​ടി കോ​ളു​ക​ളിൽ നി​ന്ന് 1800 കോ​ടി രൂപ ക​മ്പ​നി​കൾ​ക്ക് ഒ​രു വർ​ഷം കി​ട്ടു​മെ​ന്നും അ​തിൽ നി​ന്ന് 450 കോ​ടി രൂപ ഏ​ജൻ​സി​കൾ​ക്ക് ക​മ്മി​ഷ​നാ​യി ക​മ്പ​നി​കൾ കൊ​ടു​ക്കേ​ണ്ട​താ​ണെ​ന്നും കാ​ണു​ന്നു​ണ്ട​ല്ലോ. സാ​ധാ​ര​ണ​ക്കാ​ര​ന്റെ പ്രീ- പെ​യ്ഡ് ബാ​ലൻ​സിൽ നി​ന്ന് കൈ​യി​ട്ടു വാ​രി കി​ട്ടിയ ഈ സം​ഖ്യ ഒ​രു ഊഹ സം​ഖ്യ മാ​ത്ര​മാ​ണ്. യ​ഥാർ​ത്ഥ​ത്തിൽ സം​ഖ്യ ഇ​തി​ലും വ​ലു​താ​കാം.
ഇ​ത്ത​രം ത​ട്ടി​പ്പു​കൾ​ക്ക് കു​ട​പി​ടി​ക്കാ​തെ ടെ​ലി​കോം ക​മ്പ​നി​കൾ അൽ​പ്പം കൂ​ടി ധാർ​മി​കത കാ​ട്ടി​യാൽ ജ​ന​ത്തി​ന് അ​തൊ​രാ​ശ്വാ​സ​മാ​കും. ത​ങ്ങ​ളു​ടെ പ്ളാ​നു​കൾ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ഏ​ജൻ​സി​ക​ളു​ടെ സിം കാർ​ഡു​കൾ ക​മ്പ​നി​കൾ നിർ​വീ​ര്യ​മാ​ക്കു​ക​യെ വേ​ണ്ടൂ ഇ​ത്ത​രം ത​ട്ടി​പ്പു​കൾ നി​ല​യ്‌​ക്കാൻ. . പ​ക്ഷെ, സ്വ​ന്തം ലാ​ഭം കു​റ​യ്‌​ക്കു​ന്ന അ​ത്ത​ര​മൊ​രു ശ്ര​മം ടെ​ലി​കോം ക​മ്പ​നി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാ​മോ ?
പൊ​ലീ​സി​ന് ഇ​തിൽ ഒ​ന്നും ചെ​യ്യാ​നി​കി​ല്ലേ എ​ന്നൊ​രു ചോ​ദ്യ​മു​ണ്ട്. ഉ​ണ്ട് എ​ന്നു ത​ന്നെ​യാ​ണ് ഉ​ത്ത​രം. ഇ​ത്ത​രം ഏ​ജൻ​സി​കൾ ന​മു​ക്ക് എ​ന്തെ​ങ്കി​ലും സർ​വീ​സ് ചെ​യ്തു ത​ന്നാൽ മാ​ത്ര​മേ മി​നി​ട്ടി​ന് വ​ലിയ സം​ഖ്യ ഈ​ടാ​ക്കാ​വൂ എ​ന്നാ​ണ് വ്യ​വ​സ്ഥ. അ​തും ന​മ്മു​ടെ സ​മ്മ​ത​ത്തോ​ടെ മാ​ത്രം. ഇ​വി​ടെ പാ​ട്ടു കേൾ​പ്പി​ക്കൽ ഒ​രു സർ​വീ​സ് ആ​ണോ എ​ന്ന​തും അ​തി​ന് ന​മ്മു​ടെ സ​മ്മ​തം ഏ​ജൻ​സി​കൾ തേ​ടി​യി​ട്ടു​ണ്ടോ എ​ന്ന​തും നി​യ​മ​പ​ര​മാ​യി പ​രി​ശോ​ധി​ച്ച് അ​പാ​ക​ത​യു​ണ്ടെ​ങ്കിൽ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​താ​ണ്. ഇ​ന്ത്യ​യിൽ നി​ന്നാ​ണ് ഇ​ത്ത​രം കാ​ളു​കൾ വ​ന്ന​തെ​ങ്കിൽ ഇ​ത്ത​രം ന​ട​പ​ടി​കൾ സാ​ദ്ധ്യ​വു​മാ​ണ്. ഇ​ന്ത്യ​യി​ലെ പൊ​ലീ​സി​ന്റെ ഇ​ത്ത​രം ന​ട​പ​ടി​ക​ളിൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​ണ് ഇ​ത്ത​രം ഏ​ജൻ​സി​കൾ വി​ദേ​ശ​ത്തു നി​ന്നും ഓ​പ്പ​റേ​റ്റ് ചെ​യ്ത് വി​ദേശ ന​മ്പ​റു​ക​ളിൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് മി​സ്ഡ്‌ കാളു​ക​ളി​ടു​ന്ന​ത്. എ​ന്നാൽ, ന​മ്മു​ടെ പൊ​ലീ​സി​ന് ഇ​ന്റർ​പോ​ളി​നെ കൂ​ട്ടു​പി​ടി​ച്ച് ഇ​തി​നെ​യൊ​ക്കെ മ​റി​ക​ട​ക്കാ​വു​ന്ന​തേ​യു​ള്ളൂ.
( ലേ​ഖ​കൻ ഒ​രു സ്വ​ത​ന്ത്ര സൈ​ബർ ഫൊ​റൻ​സി​ക് വി​ദ​ഗ്ധ​നും പല ലോ​ക​പ്ര​ശ​സ്ത സൈ​ബർ ഫൊ​റൻ​സി​ക് ജേർ​ണ​ലു​ക​ളു​ടെ റി​വ്യൂ​വ​റു​മാ​ണ്. )     
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ