വീരമൃത്യു വരിച്ച മേജറിന് യാത്രയയപ്പ്
August 10, 2018, 12:15 am
താനെ: കാശ്മീരിലെ ബന്ദിപോർ ജില്ലയിൽ കഴിഞ്ഞദിവസം ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മേജർ കൗസ്തുഭ് റാണയുടെ മൃതദേഹത്തിന് ജന്മനാടായ മുംബയ് താനയിൽ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ധീരോജ്വലമായ യാത്രയയപ്പ് നൽകി. വഴിയിൽ നിറയെ പൂക്കൾ കൊണ്ട് അലങ്കരിച്ച്, ഭാരത് മാതാ കീ ജയ് വിളിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മൃതദേഹം സംസ്കാരച്ചടങ്ങുകൾക്കായി കൊണ്ടുപോയത്. ആയിരങ്ങളാണ് ശവസംസ്കാരത്തിൽ പങ്കെടുത്തത്. മേജറിനൊപ്പം മറ്റ് മൂന്ന് സൈനികർ കൂടി ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ