ചരിത്ര സ്മാരകങ്ങളിലേക്കുള്ള സന്ദർശന ഫീസ് വർദ്ധിപ്പിച്ചു
August 10, 2018, 12:10 am
ആഗ്ര: താജ്മഹൽ ഉൾപ്പെടെയുള്ള ചരിത്ര സ്മാരകങ്ങളിലേക്കുള്ള സന്ദർശന ഫീസ് വർധിപ്പിച്ചു. ആർക്കയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടേതാണ് നടപടി.
താജ്മഹൽ സന്ദർശിക്കാൻ ആഭ്യന്തര സഞ്ചാരികൾ 10 രൂപയും വിദേശ സഞ്ചാരികൾ 100 രൂപയുമാണ് അധികമായി നൽകേണ്ടത്.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പുറത്തിറക്കിയ നോട്ടിഫിക്കേഷൻ അനുസരിച്ച് സാർക്ക് രാജ്യങ്ങളിൽ നിന്നൊഴികെയുള്ള വിദേശ സഞ്ചാരികൾക്ക് ഇനിമുതൽ താജ്മഹൽ സന്ദർശനത്തിന് 1100 രൂപയാണ് ഫീസ്. നേരത്തേ ഇത് 1000 രൂപയായിരുന്നു. ആഗ്ര ഡെവലപ്‌മെന്റ് അതോറിട്ടി ടോൾ നികുതിയിനത്തിൽ ഈടാക്കുന്ന 500 രൂപ ഉൾപ്പെടെയാണിത്. 540 രൂപയാണ് സാർക്ക് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾ നൽകേണ്ട ഫീസ്.
അതേസമയം ആഭ്യന്തര സഞ്ചാരികളിൽ നിന്ന് ഈടാക്കുന്നത് 50 രൂപയാണ്.
കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഇത് രണ്ടാംതവണയാണ് ഫീസ് വർദ്ധനവുണ്ടാകുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ