ജോളി ജോയ് ആലുക്കാസിന്ക്വീൻ ഒഫ് ചാരിറ്റി പുരസ്‌കാരം
August 10, 2018, 6:05 am
തൃശൂർ: സാമൂഹിക സേവന രംഗത്തെ മികവിനുള്ള 'ക്വീൻ ഒഫ് ചാരിറ്റി പുരസ്‌കാരം' റാഫി കിഷോർ ഫൗണ്ടേഷൻ, ലയൺസ് ക്ളബ്ബ് ഒഫ് തൃശൂർ സിറ്റി, ഐ.എം.എ എന്നിവ സംയുക്തമായി സംഘടിപ്പിച്ച സംഗീത സന്ധ്യയോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ മേയർ അജിത ജയരാജനിൽ നിന്ന് ജോളി ജോയ് ആലുക്കാസ് ഏറ്റുവാങ്ങി. ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കേരളത്തിനകത്തും പുറത്തുമായി നടത്തിയ ക്ഷേമ പ്രവർത്തനങ്ങളാണ് ജോളി ജോയ് ആലുക്കാസിനെ പുരസ്‌കാരത്തിന് അ‌ർഹയാക്കിയത്.
സിറ്രി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര, ലയൺസ് ക്ളബ്ബ് ഡിസ്‌ട്രിക്‌ട് പി.ആർ.ഒ ജെയിംസ് വളപ്പില, ഐ.എം.എ ഇൻടക് ജില്ലാ ചെയർമാൻ ഡോ. എം.ആർ. സന്തോഷ് ബാബു, ലയൺസ് ക്ളബ്ബ് ഒഫ് തൃശൂർ സിറ്റി പ്രസിഡന്റ് സൈമൺ ജോസ്, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവി, ഐ.എം.എ സെക്രട്ടറി ഡോ. ജോയ് മഞ്ഞില, സുന്ദർ മേനോൻ, ലയൺസ് റീജിയണൽ ചെയർമാൻ സോമൻ, ജോയിന്റ് കാബിനറ്ര് സെക്രട്ടറി രഘുലാൽ എന്നിവർ പങ്കെടുത്തു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ