ഹരിവംശ് നാരായൺ സിംഗ് രാജ്യസഭാ ഉപാദ്ധ്യക്ഷൻ
August 10, 2018, 12:20 am
ന്യൂഡൽഹി: രാജ്യസഭ ഉപാദ്ധ്യക്ഷനായി ബീഹാറിൽ നിന്നുള്ള ജെ.ഡി.യു എം.പി ഹരിവംശ് നാരായൺ സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. എൻ.ഡി.എ സ്ഥാനാർത്ഥിയായ ഹരിവംശ് (125 വോട്ട്) പ്രതിപക്ഷ സ്ഥാനാർത്ഥിയായ കോൺഗ്രസ് അംഗം ബി.കെ. ഹരിപ്രസാദിനെയാണ് (105 വോട്ട്) പരാജയപ്പെടുത്തിയത്. ബി.ജെ.ഡിയുടെ 9 എം.പിമാരുടെ പിന്തുണയും എൻ.ഡി.എയ്ക്കായിരുന്നു.
സഭയിലെ ഇന്നലത്തെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ ജയിക്കാൻ 119 വോട്ടായിരുന്നു ആവശ്യം. പ്രതിപക്ഷത്തെ ബി.ജെ.ഡി (9), ടി.ആർ.എസ് (6), സ്വന്തം പാളയത്തിൽ ഇളകി നിന്ന ശിവസേന, അകാലിദൾ എന്നീ കക്ഷികളുടെയും വോട്ടുകൾ എൻ.ഡി.എയ്ക്ക് ലഭിച്ചു.
ബീഹാറിലെ സാധാരണ കുടുംബത്തിൽ നിന്ന് ഡൽഹിയിലെ ഉന്നത ശ്രേണിയിലെത്തിയ ആളാണെന്നും രാജ്യസഭയിലെ മുതിർന്ന അംഗങ്ങൾ പിന്തുണ നൽകണമെന്നും ഉപാദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ഹരിവംശ് അഭ്യർത്ഥിച്ചു. 19 രാജ്യസഭാ ഉപാദ്ധ്യക്ഷൻമാരിൽ നാലാം തവണയാണ് കോൺഗ്രസ് ഇതര അംഗം തിരഞ്ഞെടുക്കപ്പെടുന്നത്. മുൻ അദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ ഇരു പക്ഷത്തിന്റെയും പിന്തുണയോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ