പത്ത് വയസുകാരനെ പീഡിപ്പിച്ച് കൊന്നവരെ പരസ്യമായി വെടിവച്ച് കൊന്ന് കെട്ടിത്തൂക്കി
August 9, 2018, 9:17 pm
സനാ (യെമൻ)​: പത്തുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ മൂന്ന് പേരെ യെമനിൽ പൊതുനിരത്തിൽ വെടിവച്ചു കൊന്നു. പ്രതികളെ മുട്ടുകാലിൽ ഇരുത്തി പൊലീസ് വെടിവച്ചു കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം കെട്ടിത്തൂക്കി മണിക്കൂറുകളോളം ജനത്തിരക്കുള്ള നഗരത്തിൽ പ്രദർശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

പത്തുവയസ് പ്രായമുള്ള ആൺകുട്ടിയെ പ്രതികൾ ക്രൂരമായി പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ്‌ കേസിന് ആസ്പദമായ സംഭവം നടന്നത്. മുത്തശിയുടെ വീട്ടിലേക്ക് പോകുന്ന വഴി കുട്ടിയെ തട്ടിക്കൊണ്ടു പോയി ബന്ധിച്ച് ഒരു സ്‌കൂളിൽ വച്ചാണ് ഇവർ പീഡിപ്പിച്ചത്. പിന്നീട് മൃദേഹം ആൾതാമസമില്ലാത്ത കെട്ടിടത്തിൽ ഒളിപ്പിച്ചു.
പ്രതികളിൽ രണ്ട് പേർക്ക് 19 വയസ് മാത്രമാണ് പ്രായം. മൂന്നാമന് 27 വയസ് പ്രായമുണ്ട്. പീഡനം, കൊലപാതകം ഉൾപ്പെടെ ഒട്ടേറെ കുറ്റങ്ങൾക്ക് യെമനിൽ വധശിക്ഷ നൽകാറുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ