കുത്തുങ്കൽ പവർഹൗസിൽ വെള്ളം കയറി, വൈദ്യുതോത്പാദനം നിർത്തി
August 10, 2018, 10:01 am
രാജാക്കാട്: പന്നിയാർ പുഴയിലെ നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് ബുധനാഴ്ച്ച രാത്രി പത്തുമണിയോടെ കുത്തുങ്കലിലെ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനിൽ വെള്ളം കയറി. കുത്തുങ്കലിലെ സ്വകാര്യ വൈദ്യുതോത്പാദന യൂണിറ്റിൽ നിന്നും ബോർഡ് വൈദ്യുതി സ്വീകരിക്കുന്നത് ഈ സബ്‌സ്റ്റേഷനിൽ നിന്നാണ്. കുത്തുങ്കൽ സബ് സ്റ്റേഷനിൽ വെള്ളം കയറിയതോടെ സംസ്ഥാനത്തെ ആദ്യ സ്വകാര്യ വൈദ്യുതോത്പാദന യൂണിറ്റായ കുത്തുങ്കൽ ഇൻഡ്‌സിൽ പവർഹൗസിൽ ഉത്പാദനം
നിർത്തിവച്ചു. ഇൻഡസിൽ പവർ ഹൗസിന്റെ ജനറേഷൻ വിഭാഗത്തിലും വെള്ളം കയറി നാശനഷ്ടമുണ്ടായി. ജീവനക്കാർ മോട്ടോർ പമ്പുകളുപയോഗിച്ച് ജനറേറ്റർ മുറിയിലെ വെള്ളം ഒഴുക്കിക്കളയുകയായിരുന്നു.
12 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളിൽ നിന്നാണ് കുത്തുങ്കലിൽ വൈദ്യുതിയുല്പാദിപ്പിക്കുന്നത്. ഉത്പാദനം നിർത്തിവച്ചതോടെ കുത്തുങ്കൽ അണക്കെട്ട് നിറഞ്ഞൊഴുകി. കുത്തുങ്കൽ പവർഹൗസിൽ നിന്നും ഇരുഭാഗത്തേക്കുമുള്ള റോഡുകൾ മണ്ണിടിഞ്ഞും മരംവീണും തടസപ്പെട്ടിരിക്കുകയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ