ഭാഗ്യം കിട്ടാൻ ശവപ്പെട്ടിയിൽ ഉറക്കം
August 10, 2018, 1:02 pm
മരിക്കുന്നതിന് മുമ്പേ ശവപ്പെട്ടിയിൽ ഉറങ്ങുന്നവരുണ്ടോ? ഇല്ലെന്ന് പറയല്ലേ, തായ്‌ലാന്റിലെ ജിഹോ ഗോത്രക്കാർ അങ്ങനെയും ചെയ്യും. കുടുംബത്തിന് ഭാഗ്യം വരാൻ ദമ്പതികളെ ശവപ്പെട്ടിയിൽ കിടത്തുന്നത് ഇവരുടെ ആചാരമാണ്. ശവപ്പെട്ടിയിൽ മരിച്ചതുപോലെ കിടക്കുക മാത്രമല്ല പുഷ്പ ചക്രം ദേഹത്ത് വച്ച് ആദരാഞ്ജലിയും അർപ്പിച്ചുകളയും.

ബുദ്ധ മത വിശ്വാസത്തിന്റെ ഭാഗമായാണ് ഈ ചടങ്ങ്. ബുദ്ധമത സന്യാസിമാരാണ് ചടങ്ങിന് മേൽനോട്ടം വഹിക്കുന്നത്.

പുതുവസ്ത്രങ്ങളണിഞ്ഞ്, നെഞ്ചത്ത് പൂക്കളും വച്ചുകിടക്കേണ്ടത് പിങ്ക് നിറമുള്ള പെട്ടിയിലാണ്. സന്യാസിമാർ ഇവരെ വെള്ളനിറമുള്ള തുണികൊണ്ട് മൂടും. കുറച്ചുസമയം കഴിഞ്ഞ് ഈ വെള്ള തുണി മാറ്റുകയും ചെയ്യും. അതോടെ എല്ലാ ദോഷങ്ങളും ദമ്പതികളുടെ ദേഹത്ത് നിന്നു ഒഴിഞ്ഞുപോകുമെന്നാണ് വിശ്വാസം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ