ബിരുദദാനം ചീങ്കണ്ണിക്കൊപ്പം
August 10, 2018, 1:04 pm
മെകൻസിയ നോളണ്ട് പോസ്റ്റ് ചെയ്ത ഫോട്ടോ കണ്ടവരൊക്കെ ഒരു നിമിഷം അമ്പരന്നു. അമേരിക്കൻ ചീങ്കണ്ണിക്കൊപ്പം നിന്നായിരുന്നു നോളണ്ടിന്റെ ചിത്രം. തന്റെ ബിരുദദാന ചടങ്ങ് എങ്ങനെ വ്യത്യസ്തമാക്കാം എന്ന് നോളണ്ട് ചിന്തിച്ചതിന്റെ ഫലമായിരുന്നു ഈ ഫോട്ടോ. ടെക്സാസിലെ എ ആന്റ് എം യൂണിവേഴ്സിറ്റിയിൽ നിന്നുംവൈൽഡ് ലൈഫ് ആന്റ് ഫിഷറീസ് വിഷയത്തിലാണ് നോളണ്ടിന് ബിരുദം ലഭിച്ചത്.

ബ്യൂ മൗണ്ട് വന്യമൃ​ഗസംരക്ഷണ കേന്ദ്രത്തിലെ ടെക്സ എന്ന ചീങ്കണ്ണിയുമായിട്ടാണ് പുള്ളിക്കാരിയുടെ സൗഹൃദം.. പതിനാല് അടി നീളമുള്ള ചീങ്കണ്ണിയുമായി എല്ലാ ദിവസവും കളിക്കാറുണ്ടത്രേ . ചീങ്കണ്ണികളും മുതലകളുമുൾപ്പെടെ 450 വന്യജിവീകളുണ്ട് ഈ കേന്ദ്രത്തിൽ. ഇവയെ ഒന്നും തനിക്ക് പേടിയില്ലെന്ന് നോളണ്ട് പറയുന്നു. കൈ കാണിച്ച് വിളിച്ചാൽ ടെക്സ് തനിക്കൊപ്പം നീന്തി വരും. അടുത്ത് നിൽക്കാനും മൂക്കിൻതുമ്പിൽ തൊടാനും സമ്മതിക്കും. ഭക്ഷണം നേരിട്ട് കൊടുക്കും. ബ്യൂമൗണ്ട് വന്യമൃ​ഗസംരക്ഷണ കേന്ദ്രത്തിലാണ് നോളണ്ട് ഇന്റേൺഷിപ്പ് ചെയ്തത്. ആ സമയത്ത് തുടങ്ങിയ സൗഹൃദമാണ്. ബെസ്റ്റ് ഫ്രണ്ട്, സ്വീറ്റ് ഹാർട്ട് എന്നൊക്കെയാണ് നോളണ്ട് ടെക്സിനെ വിശേഷിപ്പിക്കുന്നത്. കുട്ടിക്കാലം മുതൽ വന്യമൃ​ഗങ്ങളെ ഇണക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് നോളണ്ട് പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ