കുടുങ്ങിയവരെ രക്ഷിക്കാൻ സീ-കിംഗ് ഹെലികോപ്‌റ്റർ
August 10, 2018, 2:23 pm
തിരുവനന്തപുരം: വയനാട്ടിലെ പ്രളയമേഖലകളിൽ രക്ഷാപ്രവർത്തനത്തിന്, കടലിൽ രക്ഷാദൗത്യം നടത്തുന്ന സീ-കിംഗ് ഹെലികോപ്‌റ്ററുകൾ നാവികസേന അയച്ചു. ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാൻ നാവികസേനാ വിമാനം വേണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. താഴ്‌ന്നുപറന്ന് കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ അത്യാധുനിക ലൈറ്റ് ഹെലികോപ്‌റ്ററായ ഇതിന് കഴിയും. ഓഖി ദുരന്തസമയത്തും സീ-കിംഗ് ഉപയോഗിച്ചിരുന്നു. മുങ്ങൽവിദഗ്ദ്ധരുടെ നാല് സംഘങ്ങളെയും നാവികസേന വയനാട്ടിലേക്ക് അയച്ചിട്ടുണ്ട്. വ്യോമസേനാവിമാനത്തിൽ ദുരന്തനിവാരണസേനയുടെ 100അംഗങ്ങളെ 4.30ന് കരിപ്പൂരിലെത്തിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ