റിസോർട്ടിൽ കുടുങ്ങിയ വിദേശികളിൽ ചിലരെ സൈന്യം പുറത്തെത്തിച്ചു
August 10, 2018, 4:30 pm
മൂന്നാർ: കനത്ത മഴയും മണ്ണിടിച്ചിലും മൂലം പള്ളിവാസലിലെ സ്വകാര്യ റിസോർട്ടിൽ കുടുങ്ങിയ വിദേശികളിൽ ചിലരെ കരസേനാ ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. റഷ്യയിൽ നിന്നുള്ള നാലംഗ കുടുംബത്തെയും അമേരിക്കൻ ദമ്പതികളെയുമാണ് സമാന്തര നടപ്പാതയിലൂടെ പുറത്തെത്തിച്ചത്. റഷ്യൻ കുടുംബം കുമരകത്തേക്കും അമേരിക്കൻ ദമ്പതികൾ പത്തനംതിട്ട മാരാമണിലേക്കും പുറപ്പെട്ടു.

ഏതാണ്ട് മുപ്പതോളം വിദേശികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ അടിയന്തരമായി സ്വദേശത്തേക്ക് തിരികെ പോവേണ്ടവരെയാണ് സാഹസികമായ സമാന്തരപാത വഴി പുറത്തെത്തിച്ചത്. മണ്ണിടിച്ചിലിനെ തുടർന്ന് തകർത്ത വഴി ശരിയാകുന്നത് വരെ ബാക്കിയുള്ളവർ കാത്തിരിക്കാമെന്ന് അറിയിച്ചു. ഇവരെ വൈകുന്നേരത്തോടെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് കരസേനാ ഉദ്യോഗസ്ഥർ. അതേസമയം, ചട്ടടങ്ങൾ ലംഘിച്ച് വിനോദ സഞ്ചാരികളെ താമസിപ്പിച്ചതിനും നിർമാണം നടത്തിയതിനും റിസോർട്ട് അധികൃതർക്കെതിരെ കേസെടുത്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ