ഇത് ഒന്നൊന്നര രുചികരമായ 'ഗിഫ്റ്റ്'
August 10, 2018, 4:45 pm
വീണ വിശ്വൻ
കൊല്ലം: മാസങ്ങൾ പഴകിയതുമല്ല... രാസവസ്തുക്കൾ ചേർത്തതുമല്ല.. നല്ല ഗുണമേന്മയുള്ള മീൻ കഴിക്കണമെങ്കിൽ അഞ്ചലിലേക്ക് പോരൂ.. കോർപ്പറേറ്റ് ലോകത്ത് നിന്നും കാരണവന്മാരുടെ വഴിയെ കൃഷിയിലേക്കെത്തി മത്സ്യകൃഷിയിലും വിജയം നേടിയ അനീഷിനെ പരിചയപ്പെടാം. പച്ചക്കറി കൃഷിയിൽ നേടിയ വൻവിജയത്തിന്റെ പിന്തുണയിലാണ് മത്സ്യകൃഷിയിലും ഒരു കൈനോക്കാൻ അനീഷിന് ആത്മവിശ്വാസം പകർന്നത്.

അനീഷിന്റെ വീടിന് മുന്നിലായുള്ള പടുത കുളത്തിൽ അക്വാപോണിക്സ് വഴിയാണ് തിലോപ്പിയ കൃഷി ചെയ്യുന്നത്, സംസ്ഥാനത്ത് വ്യാവസായിക അടിസ്ഥാനത്തിൽ വളർത്താൻ കഴിയുന്ന മത്സ്യമാണ് 'ഗിഫ്റ്റ്' തിലോപ്പിയ അഥവാ ജനറ്റിക്കറി ഇംപ്രൂവ്ഡ് ഫാർമഡ് തിലോപ്പിയ. മീനിന്റെ വിസർജ്യം ചെറിയ പമ്പു വഴി ഹൈഡ്രോപോണിക്സ് പൈപ്പ് വഴി കടന്നുപോകുന്നു. പൈപ്പിൽ ഘടിപ്പിച്ച ചെറിയ ഹൈഡ്രോപോണിക്സ് ചട്ടിയിൽ ക്ലേ ബാളുകൾ(ചെളികൊണ്ടുള്ള കല്ലുകൾ)വഴി സസ്യത്തിന് ആവശ്യമായ ജലം എത്തുന്നു. അതിൽ ലെറ്റൂസ് ആണ് അനീഷ് കൃഷിചെയ്യുന്നത്, തുടർന്ന് പോകുന്ന മീനിന്റെ വിസർജ്യം അടങ്ങിയ ജലം അടുത്തുള്ള വലിയ ചട്ടിയിൽ എത്തുന്നു ( ഓഫീസുകളിൽ ഉപയോഗിക്കുന്ന 20 ലിറ്റർ മിനറൽ വാട്ടർ ക്യാൻ ആക്രി കടകളിൽ നിന്നും വാങ്ങി അതിന്റെ മുകൾ ഭാഗം കട്ട് ചെയ്തു ഇതിനായി ഉപയോഗിക്കുന്നു, ബാക്കി വരുന്ന ഭാഗം ചെടിച്ചട്ടിയായി പച്ചക്കറികൾ നടുന്നതിനു ഉപയോഗിക്കും ) അതിൽ തിരി നന ( വിക്ക് ഇറിഗേഷൻ ) ആണ് ഉപയോഗിച്ചിരിക്കുന്നത് അതിൽ ബോക്‌ചോയി ആണ് കൃഷി ഇങ്ങനെ അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ്, തിരി നന എന്നിവ ഒന്നിച്ചു ഉപയോഗിച്ച് കൃഷി നടക്കുന്നു.

രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചർ വഴി കർഷകർക്ക് വിതരണം ചെയ്യുന്ന ഇവ കുറഞ്ഞ കാലയളവിൽ തന്നെ വിപണനത്തിനെത്തിക്കാൻ കഴിയും. ഗിഫ്റ്റ് തിലാപിയ മത്സ്യങ്ങൾ പൊതുജലാശയങ്ങളിൽ എത്തിയാൽ നാടൻ തിലാപിയ മത്സ്യങ്ങളുമായി പ്രത്യുത്പാദനം നടത്തുന്നതിനുള്ള സാധ്യത കൂടുതലാണ് അതിനാൽ ഗിഫ്റ്റ് വളർത്തുന്നതിന് ഫിഷറീസ് ഡിപ്പാർട്‌മെന്റ് അംഗീകാരം വേണം. കഴിഞ്ഞ വർഷം അഞ്ചൽ പഞ്ചായത്തിലെ യുവ കർഷകനുള്ള അവാർഡും സരോജിന് ദാമോദരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അക്ഷയശ്രീ അവാർഡും ലഭിച്ച വ്യക്തിയാണ് അനീഷ്.

അനീഷ് എൻ രാജ് ഫോണ്‍ 9496209877

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ