റാഫേൽ കരാറിൽ വൻ അഴിമതി: പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം
August 10, 2018, 5:22 pm
ന്യൂഡൽഹി : റാഫേൽ യുദ്ധവിമാന കരാറിൽ വൻ അഴിമതി നടന്നെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം. വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന്,​ റാഫേൽ കരാറിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം പ്രഖ്യാപിക്കണം എന്ന ആവശ്യമുന്നയിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

ലോകത്തിലെ തന്നെ ഏറ്റവും വലിയ അഴിമതിയാണ് റാഫേൽ കരാറെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആരോപിച്ചു. കഴിഞ്ഞ ദിവസം ലോക്‌സഭയിലും കോൺഗ്രസ് അംഗങ്ങൾ ഇതേ ആവശ്യമുന്നയിച്ച് പ്രതിഷേധിച്ചിരുന്നു. ഇക്കാര്യത്തിൽ പാർലമെന്റ് സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ഇടതു എം.പിമാർ രാജ്യസഭയിൽ അടിയന്തര പ്രമേയത്തിനുംനോട്ടീസ് നൽകിയിരുന്നു. പ്രതിപക്ഷ നേതാക്കളായ രാജ് ബാബർ,​ ആനന്ദ് ശർമ്മ,​ അംബികാ സോണി,​ സി.പി.ഐയുടെ ഡി.രാജ,​ ആം ആദ്മി പാർട്ടിയുടെ സുശീൽ ഗുപ്ത എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ