സ്ഫോടക വസ്തുക്കളുമായി ഗോ രക്ഷാസേനാ പ്രവർത്തകൻ പിടിയിൽ
August 10, 2018, 5:32 pm
മുംബയ് : മഹാരാഷ്ട്രയിൽ സ്‌ഫോടക വസ്‌തുക്കളുമായി ഹിന്ദു ഗോവനാശ് രക്ഷാ സമിതി അംഗത്തെ ഭീകരവിരുദ്ധ സേന പിടികൂടി. വലിഭാവ് റാവുത്തിനെയാണ് പൽഗാർ ജില്ലയിലെ നല്ലസോപരയിലെ തന്റെ വസതിയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന പിടികൂടിയത്. റാവുത്ത് ഗോരക്ഷസേനാ പ്രവർത്തകനുമാണ്. ബോംബ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മാരക സ്‌ഫോടക വസ്തുക്കളാണ് ഇയാളിൽ നിന്നും പിടികൂടിയത്. കൂടാതെ ചില പ്രസിദ്ധീകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

അതേസമയം, ഹിന്ദു സംഘടനാ പ്രവർത്തകരെ അന്വേഷണ ഏജൻസികൾ വേട്ടയാടുകയാണെന്ന് ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചു. ഇത് രണ്ടാം മലേഗാവാണെന്നും ഹിന്ദു ജനജാഗ്രതി സമിതി നേതാവ് സുനിൽ ആരോപിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ