പ്രതിപക്ഷവുമായി ധാരണയായില്ല: മുത്തലാഖ് ബിൽ അടുത്ത സമ്മേളനത്തിൽ
August 10, 2018, 5:38 pm
ന്യൂഡൽഹി: പ്രതിപക്ഷ കക്ഷികളുമായി ധാരണയിൽ എത്താൻ സാധിക്കാത്തതിനെ തുട‌ർന്ന് മുത്തലാഖ് ബിൽ പരിഗണിക്കുന്നത് രാജ്യസഭ അടുത്ത സമ്മേളന കാലയളവിലേക്ക് മാറ്റി വച്ചു. വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് റാഫേൽ യുദ്ധവിമാനകരാറിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ കക്ഷികൾ സഭയിൽ പ്രതിഷേധിച്ചതിനെ തുടർന്നാണ് ബിൽ പരിഗണിക്കുന്നത് മാറ്റി വച്ചതായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിച്ചത്.

ലോകസഭയിൽ 2017ൽ പാസായ ബില്ലിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം ഭേദഗതി ചെയ്തിരുന്നു. ബിൽ അവതരിപ്പിക്കാൻ കഴിയാത്തതിനാൽ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കാനുളള സാധ്യതയുണ്ട്. അതേസമയം, മുത്തലാഖ് ബിൽ പാസാക്കുന്നതിന് പാർലമെന്റിന്റെ വർഷകാല സമ്മേളനം ഒരു ദിവസം കൂടി നീട്ടാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ