പൊതുമുതൽ നശിപ്പിച്ചാൽ ഇടപെടേണ്ടിവരും: സുപ്രീംകോടതി
August 11, 2018, 12:05 am
ന്യൂഡൽഹി: രാജ്യത്ത് പ്രതിഷേധങ്ങളുടെ പേരിൽ പൊതുമുതൽ നശിപ്പിക്കുന്ന പ്രവണത അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാരിന്റെ നിയമഭേദഗതികൾക്കായി കാത്തിരിക്കാനാകില്ലെന്നും കോടതിയ്ക്ക് അടിയന്തരമായി ഇടപെടേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വിദ്യാസമ്പന്നരായ ആളുകൾ ഉൾപ്പെടയുള്ളവരാണ് കലാപങ്ങളിൽ ഏർപ്പെടുന്നതെന്നും ഓരോ ആഴ്ചയിലും ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മറാത്ത സംവരണ പ്രക്ഷോഭവും എസ്.സി, എസ്.ടി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭവവും ഇത്തരത്തിലുള്ളവയാണ്. ഉത്തരാഖണ്ഡിലെ കാവഡി തീർത്ഥാടനത്തിനിടെ നടന്ന കലാപവും എതിർക്കപ്പെടേണ്ടതാണ്.
ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ എന്തു നിർദേശമാണു മുന്നോട്ടു വയ്ക്കുന്നതെന്ന കോടതിയുടെ ചോദ്യത്തിന്, അതിന്റെ ഉത്തരവാദിത്തം ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കു മേൽ ചുമത്തുകയാണു വേണ്ടതെന്നു അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ മറുപടി നൽകി. ഇതു സംബന്ധിച്ചു സർക്കാർ നിയമഭേദഗതിക്കു ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
പൊതു, സ്വകാര്യമുതലുകൾ നശിപ്പിക്കപ്പെട്ടാൽ, പ്രതിഷേധം സംഘടിപ്പിക്കുന്നവർക്കു വ്യക്തിപരമായി ഉത്തരവാദിത്തമുണ്ടായിരിക്കുമെന്ന 2009ലെ സുപ്രീംകോടതി നിർദേശം കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. ഹർജിയിൽ വിധി പറയുന്നതു മാറ്റി.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ