കേരളത്തിലെ മഴ ആഗോള പ്രതിഭാസത്തിന്റെ ഭാഗമാണെന്ന് ജി. മാധവൻ നായർ
August 10, 2018, 6:34 pm
ഹൈദരാബാദ്: സംസ്ഥാനത്തെ കനത്ത മഴ ആഗോള പ്രതിഭാസത്തിന്റെ ഭാഗമായിരിക്കാമെന്ന് ഐ.എസ്.ആർ.ഒ മുൻ മേധാവി ജി.മാധവൻ നായർ പറഞ്ഞു. സംസ്ഥാനത്തെ വെളളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും പ്രധാനപ്പെട്ട കാരണം വനനശീകരണവും കൈയേറ്റങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണക്കുകൾ പ്രകാരം കഴിഞ്ഞ അൻപത് വർഷത്തിലെ ഏറ്റവും കനത്ത മഴയാണ് സംസ്ഥാനത്ത് ലഭിച്ചതെന്നും ഇത് തികച്ചും അസ്വാഭികമായ പ്രതിഭാസമാണെന്നും മാധവൻ നായർ അഭിപ്രായപ്പെട്ടു. 2003-2009 കാലത്തെ ഐ.എസ്.ആർ.ഒ മേധാവിയായിരുന്നു ജി.മാധവൻ നായർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ