നഷ്‌ടത്തിൽ ഓടിക്കിതച്ച് എസ്.ബി.ഐ, ആദ്യ പാദത്തിൽ നഷ്ടം 4,875.85 കോടി
August 10, 2018, 6:56 pm
ന്യൂഡൽഹി: സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് 4,875.85 കോടി രൂപ അറ്റ നഷ്ടം. ബാങ്കിന്റെ കിട്ടാക്കടത്തിൽ ഒരു വർഷത്തിനിടെ 70 ശതമാനം വർദ്ധനവുണ്ടായതായും കണക്കാക്കുന്നു.

അതേസമയം, ജൂണിൽ അവസാനിച്ച പാദത്തിൽ വരുമാനത്തിൽ വർദ്ധനവുണ്ടായി. മുൻ വർഷം ഇതേ പാദത്തിൽ 55,941 കോടി രൂപയായിരുന്നത് 58,813 കോടിയായാണ് വർദ്ധിച്ചത്. വൻ തോതിലുള്ള കിട്ടാക്കടമാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ പ്രവർത്തനഫലത്തെ ബാധിച്ചിരിക്കുന്നത്.

തുടർച്ചയായി മൂന്നാമത്തെ പാദത്തിലാണ് ബാങ്ക് കനത്ത നഷ്ടം രേഖപ്പെടുത്തുന്നത്. മാർച്ചിൽ അവസാനിച്ച പാദത്തിൽ 7,718.17 കോടി രൂപയായിരുന്നു ബാങ്കിന്റെ നഷ്ടം. എന്നാൽ ഒരു വർഷം മുമ്പ് 2,005.53 കോടി രൂപയായിരുന്നു ലാഭം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ