അയേൺ ഗുളിക കഴിച്ച വിദ്യാർത്ഥിനി മരിച്ചു, വിഷ ബാധയെന്ന് സംശയം
August 10, 2018, 7:14 pm
മുംബയ് : സർക്കാർ സ്‌കൂളിലെ കുട്ടികളിലെ വിളർച്ച പ്രതിരോധിക്കാൻ അധികൃതർ നൽകിയ അയേൺ ഗുളിക കഴിച്ച വിദ്യാർത്ഥിനി മരിച്ചു. 160ൽ അധികം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അധികൃതർ വിതരണം ചെയ്ത അയേൺ ഗുളികകളിൽ നിന്ന് വിഷാംശം അകത്ത് ചെന്നതാണ് മരണകാരണമെന്ന് സംശയിക്കുന്നു.

മുംബയ് മുൻസിപ്പൽ സ്കൂളിലാണ് സംഭവം. സ്കൂളിൽ വിതരണം ചെയ്‌ത അയേൺ-ഫോളിക് ആസിഡ് അടങ്ങിയ ഗുളിക കഴിച്ചതിനെ തുടർന്ന് അവശനിലയിലായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയാണ് മരിച്ചത്. തിങ്കളാഴ്ചയാണ് സ്കൂളിൽ ഗുളികകളുടെ വിതരണം നടന്നത്. വ്യാഴാഴ്ച രാത്രിയാണ് കുട്ടി രക്തം ഛർദ്ദിച്ച് മരിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ