ഇത് അപൂർവ സംഭവം, പ്രധാനമന്ത്രിയുടെ പരാമർശം സഭാ രേഖകളിൽ നിന്നും നീക്കി
August 10, 2018, 7:33 pm
ന്യൂഡൽഹി: ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച കോൺഗ്രസ് എം.പി ബി.കെ ഹരിപ്രസാദിനെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം സഭാ രേഖകളിൽ നിന്നും നീക്കി. പ്രധാനമന്ത്രിയുടെ പരാമർശം സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുന്നത് അപൂ‌ർവ സംഭവമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ച എൻ.ഡി.എ സ്ഥാനാ‌ർത്ഥി ഹരിവംശ് സിംഗിനെ അഭിനന്ദിച്ച് സംസാരിക്കുന്നതിനിടയിലാണ് മോദി ഹരിപ്രസാദിനെതിരെ പരാമ‌ർശം നടത്തിയത്. തിരഞ്ഞെടുപ്പ് രണ്ട് ഹരിമാർ തമ്മിലായിരുന്നുവെന്നായിരുന്നു മോദിയുടെ പരാമർശം. ഇതിന് പിന്നാലെ മോദിയുടെ പരമാർശം അപകീർത്തികരമാണെന്ന് ആർ.ജെ.ഡി എ.പി മനോജ് കുമാറാണ് 238 ചട്ടപ്രകാരം ചൂണ്ടിക്കാട്ടിയത്. പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് സഭാദ്ധ്യക്ഷൻ വെങ്കയ്യ നായിഡു വ്യക്തമാക്കിയതിന് പിന്നാലെ പരമാർശം രേഖകളിൽ നിന്നും നീക്കിയതായി രാജ്യസഭാ സെക്രട്ടറിയേറ്റ് അറിയിക്കുകയായിരുന്നു.

പരമാർശത്തിന് പിന്നാലെ ഹരിപ്രസാദിനെ പുകഴ്‌ത്തി മോദി സംസാരിച്ചിരുന്നു. ഹരിപ്രസാദ് ജനാധിപത്യത്തിന്റെ അന്തസ് ഉയർത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങൾ നിറവേറ്റിയ വ്യക്തയാണെന്ന് മോദി പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ