മുഖ്യമന്ത്രി ഇന്ന് ഹെലിക്കോപ്ടറിൽ ദുരിതബാധിത പ്രദേശങ്ങൾ കാണും
August 11, 2018, 12:03 am
 മുഖ്യമന്ത്രിയുടെ ഞായറാഴ്ച വരെയുള്ള പൊതുപരിപാടികൾ റദ്ദാക്കി

തിരുവനന്തപുരം: കാലവർഷക്കെടുതി നേരിടുന്ന പ്രദേശങ്ങൾ മുഖ്യമന്ത്രി പിണറായിവിജയൻ ഇന്ന് ഹെലിക്കോപ്ടറിൽ സഞ്ചരിച്ച് വിലയിരുത്തും.രാവിലെ 7.30 ന് തുടങ്ങുന്ന യാത്രയിൽ റവന്യുമന്ത്രി കെ.ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോംജോസ്, സംസ്ഥാന പൊലീസ് ചീഫ് ലോക് നാഥ് ബഹ്റ എന്നിവരുമുണ്ടാവും.
എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്
ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളിലൂടെയാണ് യാത്ര.
സംസ്ഥാനം കനത്ത ദുരന്തം നേരിടുന്ന സാഹചര്യത്തിൽ ആഗസ്റ്റ് 12 വരെയുള്ള മുഖ്യമന്ത്രിയുടെ പൊതുപരിപാടികൾ റദ്ദാക്കി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിന് അദ്ദേഹം തലസ്ഥാനത്തുതന്നെ ഉണ്ടാകും.
കേന്ദ്ര ആഭ്യന്തരമന്ത്രി മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ ആരാഞ്ഞു. കേന്ദ്രത്തിൽ നിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു നൽകി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ