ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞ 18ന്
August 11, 2018, 12:10 am
ഇസ്‍ലാമാബാദ്: പാക് പ്രധാനമന്ത്രിയായി മുൻ രാജ്യാന്തര ക്രിക്കറ്റ് താരം ഇമ്രാൻ ഖാൻ ഈ മാസം 18ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് അദേദഹത്തിന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പി.ടി.ഐ) വ്യക്തമാക്കി.

ജൂലായ് 25നു നടന്ന പൊതുതിരഞ്ഞെടുപ്പിൽ പി.ടി.ഐ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. അതേസമയം, തന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു വിദേശനേതാക്കളെയും താരങ്ങളെയും ക്ഷണിക്കേണ്ടതില്ലെന്ന് ഇമ്രാൻ ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ധൂർത്ത് ഒഴിവാക്കാൻ ലളിതമായ ചടങ്ങു മതിയെന്ന് ഇമ്രാൻ തീരുമാനിച്ചതിനെ തുടർന്നായിരുന്നു ഇത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ