ഒളിച്ചോടി വിവാഹം കഴിച്ചാൽ ഭാര്യയുടെ പേരിൽ ഫിക്‌സഡ് ഡെപ്പോസിറ്റ് ആരംഭിക്കണം: ഹൈക്കോടതി
August 10, 2018, 9:38 pm
ഛണ്ഡീഗഢ്: ഒളിച്ചോടി വിവാഹം കഴിക്കുമ്പോൾ ഭാര്യയുടെ പേരിൽ ഭർത്താവ് സ്ഥിരനിക്ഷേപം തുടങ്ങണമെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി. വീട്ടുകാരിൽ നിന്ന് സംരക്ഷണമാവശ്യപ്പെട്ട് ഒളിച്ചോടി വിവാഹം കഴിച്ച ദമ്പതികൾ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യയുടെ പേരിൽ ഏതെങ്കിലും ബാങ്കിൽ 50000 രൂപ മുതൽ മൂന്ന് ലക്ഷം വരെ സ്ഥിരനിക്ഷേപം നടത്തിയതിന്റെ രേഖ ഹാജരാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ഒരു മാസത്തിനുള്ളിൽ ഭാര്യയുടെ പേരിൽ രൂപ നിക്ഷേപിക്കണമെന്നും തിങ്കളാഴ്ച കേസ് പരിഗണിക്കവെ കോടതി വ്യക്തമാക്കി,

വിവാഹതിരാകുന്ന മിക്ക ദമ്പതികളും വ്യത്യസ്‌ത ജാതിയിൽപ്പെട്ടവരായിരിക്കും. ഇതാണ് വീട്ടുകാര് വിവാഹത്തെ എതിർക്കുന്നതിനുള്ള കാരണം. അതിനാൽ വീട്ടുകാരിൽ നിന്നും ഇത്തരം ദമ്പതികൾക്ക് പൊലീസ് സംരക്ഷണം നൽകണം എന്ന് കോടതി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഒളിച്ചോടി പോകുന്നവരിൽ നിയമവിരുദ്ധ വിവാഹങ്ങൾ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും പൊലീസിന് നിർദേശം നൽകിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ